റിപ്പബ്ലിക്ക് ദിനാഘോഷത്തിന് അതിഥിയായി ബൈഡന്‍ എത്തിയേക്കും

ന്യൂദല്‍ഹി- അടുത്ത വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനത്തില്‍ യു എസ് പ്രസിഡന്റ് ഇ്ന്ത്യയുടെ അതിഥിയായെത്തുമോ? അങ്ങനെ എത്തിയേക്കാന്‍ സാധ്യതയുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

2024ലെ റിപ്പബ്ലിക്ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി യു. എസ് പ്രസിഡന്റ് ജോ ബൈഡനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്ഷണിച്ചത്. ജി20 ഉച്ചകോടിക്കിടെ ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ക്ഷണമെന്നാണ് ഇന്ത്യയിലെ യു. എസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി പറയുന്ന്ത്. 

കഴിഞ്ഞ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഇന്ത്യയുടെ അതിഥിയായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്ത അല്‍ സിസിയായിരുന്നു എത്തിയത്.

Latest News