ഇന്ത്യ- കാനഡ അഭിപ്രായ ഭിന്നത സൈനിക സഹകരണത്തെ ബാധിക്കില്ല

ന്യൂദല്‍ഹി- ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര അഭിപ്രായ ഭിന്നത രണ്ടു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തെ ബാധിക്കില്ലെന്ന് സൈന്യം. അടുത്ത ആഴ്ച ദല്‍ഹിയില്‍ നടക്കുന്ന ഇന്‍ഡോ- പസിഫിക് സൈനിക മേധാവികളുടെ കോണ്‍ക്ലേവില്‍ കനേഡിയന്‍ സൈനിക മേധാവി പങ്കെടുക്കും. സെപ്തംബര്‍ 26, 27 തിയ്യതികളില്‍  ഇന്ത്യയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ഇത് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. 

ചൈനയുടെ സൈനിക നടപടികളില്‍ ആഗോളതലത്തില്‍ ആശങ്കയുള്ളതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ഇന്‍ഡോ പസിഫിക് മേഖലയിലെ ശാന്തിയും സമൃദ്ധിയും ഉറപ്പാക്കുക എന്നതാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. 

കാനഡയുടെ സൈനിക മേധാവി കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്ന് മേജര്‍ ജനറല്‍ അഭിനയ റായ് വ്യക്തമാക്കി. ഇതേ അഭിപ്രായം തന്നെയാണ് കാനഡ സൈന്യവും പ്രകടിപ്പിച്ചത്. കോണ്‍ക്ലേവില്‍ 22 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

Latest News