48 മണിക്കൂറിനകം ലോണ്‍; കുവൈത്തില്‍ തട്ടിപ്പ് സംഘം അറസ്റ്റില്‍, വിദേശബന്ധം

കുവൈത്ത് സിറ്റി - വിവിധ രാജ്യക്കാര്‍ അടങ്ങിയ രണ്ടു ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. അക്കൗണ്ടുകള്‍ തുറക്കുന്നതിനു പകരം ബാങ്കുകളില്‍ നിന്ന് 48 മണിക്കൂറിനകം ലോണുകള്‍ ലഭിക്കുമെന്ന് അറിയിച്ചാണ് സംഘങ്ങളിലൊന്ന് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. ഈ സംഘത്തിലെ കണ്ണികളായ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വിദേശങ്ങളിലുള്ള കൂട്ടാളികളുമായി സഹകരിച്ച് മൊബൈല്‍ ഫോണ്‍ ആപ്പുകള്‍ വഴിയാണ് രണ്ടാമത്തെ തട്ടിപ്പ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. വാണിജ്യ മന്ത്രാലയം, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി എന്നിവയുടെ പേരിലുള്ള വെബ്‌സൈറ്റുകള്‍ സ്ഥാപിച്ച് പരാതികള്‍ നല്‍കുന്നതിന് നിസാര ഫീസ് ഈടാക്കാനുള്ള ബാങ്ക് പെയ്‌മെന്റ് ലിങ്കുകള്‍ സ്ഥാപിച്ച് ഇതുവഴി ഇരകളുടെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പുകള്‍ നടത്തുകയായിരുന്നു സംഘത്തിന്റെ രീതി.

 

Latest News