പെണ്‍കുട്ടികള്‍ കൂട്ടത്തോടെ കൈമുറിച്ചു; കാരണമറിയാതെ മാതാപിതാക്കളും അധ്യാപകരും

ബംഗളൂരു- കര്‍ണാടകയിലെ സ്‌കൂളില്‍  പെണ്‍കുട്ടികള്‍ സ്വയം പരിക്കേല്‍പിച്ചതിന്റെ കാരണം കണ്ടെത്താനാകാതെ ആശയക്കുഴപ്പത്തിലായ ഉദ്യോഗസ്ഥര്‍ കേസ് മനോരോഗ വിദഗ്ധര്‍ക്ക് വിട്ടു. കാര്‍വാര്‍ ജില്ലയിലെ ദണ്ഡേലിയിലാണ് സ്വകാര്യ സ്‌കൂളിലെ ഒമ്പത്, പത്ത് ക്ലാസുകളിലെ 14 പെണ്‍കുട്ടികള്‍  ഇടത് കൈകള്‍ക്ക് പരിക്കേല്‍പിച്ചത്.  പെണ്‍കുട്ടികള്‍ കൂട്ടാത്തോടെ നടത്തിയ സ്വയം ദ്രോഹത്തിന് മാതാപിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ വിശ്വസനീയമായ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികള്‍ സ്വയം പരിക്കേല്‍ക്കാനുള്ള കാരണം വെളിപ്പെടുത്താത്തതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം  കേസ് മാനസികരോഗ വിദഗ്ധര്‍ക്ക് കൈമാറി. വിദ്യാര്‍ഥിനികള്‍ക്കും കൗണ്‍സിലിംഗും പിന്തുണയും മാനസികരോഗ വിദഗ്ധര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പോലീസും വിദ്യാഭ്യാസ വകുപ്പും നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടികളെ ആരും ശാസിച്ചിട്ടില്ലെന്ന് അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു.
 സ്വകാര്യ കന്നഡ മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ശനിയാഴ്ച ഉച്ചയ്ക്ക് സ്‌കൂള്‍ സമയത്തിന് ശേഷം സ്വയം കൈകള്‍ മുറിക്കുകയായിരുന്നു.
കൈകളില്‍ മുറിവുകളുമായി പെണ്‍കുട്ടികള്‍ വീട്ടിലേക്ക് മടങ്ങിയതിനെത്തുടര്‍ന്ന് ആശങ്കിയിലായ മാതാപിതാക്കള്‍ സ്‌കൂളിലേക്ക് വിളിക്കുകയായിരുന്നു.
സ്വയം വരുത്തിവച്ച മുറിവുകള്‍ക്ക്  പെണ്‍മക്കള്‍ പരസ്പര ബന്ധമില്ലാത്ത വിവിധ കാരണങ്ങളാണ് പറഞ്ഞത്.  
സംഘത്തിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും ഇടതുകൈയില്‍ കൈത്തണ്ടയില്‍ ഏതാനും സെന്റീമീറ്റര്‍ ഉയരത്തില്‍ ബ്ലേഡ് കൊണ്ടുള്ള മുറിവുകളുണ്ടായിരുന്നു.

ചില പെണ്‍കുട്ടികള്‍ക്ക് 14 മുതല്‍ 15 വരെ മുറിവുകള്‍ ഉണ്ടായിരുന്നു, സാധാരണയായി ഷേവിംഗിന് ഉപയോഗിക്കുന്ന റേസര്‍ ബ്ലേഡുകളാണ് ഉപയോഗിച്ചത്. പെണ്‍കുട്ടികള്‍ ദണ്ഡേലിയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ആരുടേയും നില ഗുരുതരമല്ല.

 

Latest News