Sorry, you need to enable JavaScript to visit this website.

നാലു വർഷം മുമ്പ് നിക്കാഹ് നടത്തിയ വരൻ വിവഹത്തിനെത്തിയില്ല; സങ്കടത്തിലായി ഏഴു പെൺമക്കളുടെ പിതാവ്

ശ്രീനഗർ- നാല് വർഷം മുമ്പ് നിക്കാഹ് ചെയ്ത വരൻ വിവാഹ ദിവസം മുങ്ങി. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലാണ് സംഭവം. വധുവിനെയും ഏഴ് പെൺമക്കളുള്ള അവളുടെ പിതാവിനേയും  പ്രതിസന്ധിയിലാക്കി വരൻ വിവാഹത്തിൽനിന്ന് ഒഴിവാകുകയായിരുന്നു.

വരൻ ഫയാസ് അഹമ്മദ് വിവാഹത്തിന് എത്താതിരുന്നത് പുൽവാമയിലെ അവന്തിപോറയിലെ കാണ്ടിസൽ ഗ്രാമവാസികളെ ശരിക്കും അമ്പരപ്പിച്ചു.

സൽക്കാരം ഒരുക്കാൻ ഏറെ പ്രയാസപ്പെട്ട് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയ വധുവിന്റെ പിതാവ് മുഹമ്മദ് ഷബാൻ തീർത്തും നിരാശയിലായി.
വരില്ലെന്ന  തീരുമാനത്തെക്കുറിച്ച് അറിയക്കാത്തതിനാൽ വധുവിന്റെ വീട്ടുകാർ അനന്തമായി കാത്തിരിക്കേണ്ടി വന്നു. വരനും കുടുംബവും അടിസ്ഥാന മര്യാദ കാണിച്ചില്ലെന്നാണ് ആക്ഷേപം.

നാല് വർഷം മുമ്പ് 'നിക്കാഹ്'  നടത്തിയിരുന്നതായും ഫയാസ് അഹമ്മദ്  വധുവിനെ വീട്ടിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നുവെന്നും  അയൽക്കാർ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഏഴ് പെൺമക്കളുടെ പിതാവായ മുഹമ്മദ് ഷബാൻ മകൾക്ക് കുറച്ച് സ്വർണ്ണവും വിവാഹ വസ്ത്രങ്ങളും വാങ്ങാൻ ഏറെ പ്രയാസപ്പെട്ടിരുന്നു. വരനും കുടുംബത്തിനുമായി കശ്മീരി വിരുന്നും ഒരുക്കിയിരുന്നു. ഈ അപമാനം മുഹമ്മദ് ഷബാനും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമാണെന്ന് നാട്ടുകാർ പറഞ്ഞു.

വധുവിന്റെ കുടുംബത്തെ രക്ഷിക്കാൻ ഇടപെട്ട് രംഗത്തിറങ്ങേണ്ടത് പോലീസിന്റെ സാമൂഹിക ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു.

Latest News