36കാരന്‍ നാഗല്‍സ്മാന്‍  ജര്‍മനി കോച്ചാവും

ബെര്‍ലിന്‍ - ഹാന്‍സി ഫഌക്കിനെ പുറത്താക്കിയ ഒഴിവില്‍ ജൂലിയന്‍ നാഗല്‍സ്മാനെ ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി നിയമിക്കുന്നു. ജര്‍മനി അടുത്ത വര്‍ഷം വിരുന്നൊരുക്കുന്ന യൂറോ കപ്പിന് മുന്നോടിയായിരിക്കും മുപ്പത്താറുകാരന്‍ ചുമതലയേല്‍ക്കുക. 
പദവിയില്‍ നിന്ന് പുറത്താക്കപ്പെടുന്ന ആദ്യത്തെ ജര്‍മന്‍ കോച്ചാണ് ഫഌക്ക്. നിരന്തരമായ തിരിച്ചടികള്‍ക്കൊടുവില്‍ ജപ്പാനോട് സൗഹൃദ മത്സരത്തില്‍ 1-4 ന് തോറ്റതോടെയാണ് നടപടിയെടുത്തത്. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ ജര്‍മനി പുറത്തായിരുന്നു. അതിനു ശേഷം കളിച്ച ആറു കളികളില്‍ നാലിലും തോറ്റു. 
നാഗല്‍സ്മാനെ ഈ വര്‍ഷമാദ്യം ബയേണ്‍ മ്യൂണിക് പുറത്താക്കിയതായിരുന്നു. ഫഌക് ജര്‍മന്‍് കോ്ച്ചായി ബയേണ്‍ വിട്ടപ്പോഴാണ് നാഗല്‍സ്മാന്‍ നിയമിതനായത്. പക്ഷെ നിരാശപ്പെടുത്തി. ഹോഫന്‍ഹയ്മിലും ലെയ്പ്‌സിഷിലും കോച്ചായാണ് നാഗല്‍സ്മാന്‍ പേരെടുത്തത്. 

Latest News