ഹ്വാംഗ്ഷു - ഏഷ്യന്‍ ഗെയിംസില്‍ സുവര്‍ണ പ്രതീക്ഷകളുമായി ഇന്ത്യന്‍ ഹോക്കി ടീം ഹ്വാംഗ്ഷുവിലെത്തി. 24 ന് ഉസ്‌ബെക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 30 നാണ് പാക്കിസ്ഥാനുമായി ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടം.
കഴിഞ്ഞ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യ ഏഷ്യയില്‍ ഒന്നാം സ്ഥാനത്താണ്. പാരിസ് ഒളിംപിക്‌സിന്റെ യോഗ്യതാ ടൂര്‍ണമെന്റ് കൂടിയാണ് ഏഷ്യന്‍ ഗെയിംസ്. പാക്കിസ്ഥാന്‍, ജപ്പാന്‍, ബംഗ്ലാദേശ്, സിംഗപ്പൂര്‍ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. പൂള്‍ ബി-യില്‍ തെക്കന്‍ കൊറിയ, മലേഷ്യ, ചൈന, ഒമാന്‍, തായ്‌ലന്റ്, ഇന്തോനേഷ്യ ടീമുകളാണ്.
ഡിഫന്റര്‍ ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയെ നയിക്കുന്നത്. ഹാര്‍ദിക് സിംഗ് വൈസ് ക്യാപ്റ്റനാണ്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നുവെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷും ടീമിലുണ്ട്.






