മുംബൈ - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മുംബൈ സിറ്റി എഫ്.സി ഹോം മത്സരത്തില്‍ തോല്‍വിയോടെ തുടങ്ങി. ഇറാനിലെ നസാജി മസന്ദാരന്‍ കഴിഞ്ഞ ഐ.എസ്.എല്ലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരെ 2-0 ന തോല്‍പിച്ചു. മുപ്പത്തിനാലാം മിനിറ്റില്‍ ഇഹ്‌സാന്‍ ഹുസൈനിയും അറുപത്തിരണ്ടാം മിനിറ്റില്‍ മുഹമ്മദ് രിസ ആസാദിയും സ്‌കോര്‍ ചെയ്തു. സൗദി അറേബ്യയിലെ അല്‍ഹിലാല്‍, ഉസ്‌ബെക്കിസ്ഥാനിലെ നവ്ബഹോര്‍ നമംഗന്‍ ടീമുകളും ഈ ഗ്രൂപ്പിലാണ്. അതിനാല്‍ അല്‍ഹിലാലിന്റെ നെയ്മാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ മുംബൈയില്‍ കളിക്കും.
ഇത്ര പ്രശസ്തരായ കളിക്കാര്‍ മുംബൈയില്‍ കളിക്കുമെന്നത് ഇന്ത്യന്‍ ഫുട്‌ബോളിന് ആവേശം പകര്‍ന്നിരിക്കുകയാണെന്ന് മുംബൈ സിറ്റി കോച്ച് ദെസ് ബക്കിംഗ്ഹാം പറഞ്ഞു.