കൊറിയോഗ്രാഫര്‍ കൈയില്‍ പിടിച്ചു, മോശമായി പെരുമാറിയെന്ന് നടി സയന്തിക ബാനര്‍ജി

കൊല്‍ക്കത്ത-ബംഗ്ലാദേശില്‍ ഷൂട്ടിങ്ങിന് പോയപ്പോള്‍ മോശം പെരുമാറ്റം നേരിട്ടതായി ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സയന്തിക ബാനര്‍ജി സ്ഥിരീകരിച്ചു. അടുത്തിടെ ഷൂട്ടിങ്ങിന് പോയ ബംഗ്ലാദേശില്‍ പീഡനത്തിനിരയായെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ് നടിയുടെ സ്ഥിരീകരണം.
ഷൂട്ടിംഗ് പൂര്‍ത്തിയാക്കാതെ അവര്‍ പെട്ടെന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ പ്രൊഫഷണലല്ലെന്ന ആരോപണം സയന്തിക നിഷേധിച്ചു.
തന്നോട് മോശമായി പെരുമാറിയത് കൊറിയോഗ്രാഫര്‍ മൈക്കിളാണെന്ന് സെറ്റില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കവെ അവര്‍ പറഞ്ഞു. സിനിമാ നിര്‍മ്മാതാവില്‍ നിന്ന് സഹായമൊന്നും ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കൊറിയോഗ്രാഫര്‍ സയന്തികയെ പീഡിപ്പിച്ചുവെന്ന തരത്തില്‍  ബംഗ്ലാദേശ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് താരം മൗനം വെടിഞ്ഞത്. തന്റെ പ്രശ്‌നങ്ങള്‍ മറ്റിടങ്ങളില്‍ നിന്നാണ് ആരംഭിച്ചതെന്നും നിര്‍മ്മാതാവിന്റെ കെടുകാര്യസ്ഥത മൂലം തനിക്ക് പീഡനം നേരിടേണ്ടി വന്നതായും അവര്‍ ആനന്ദബസാര്‍ ഓണ്‍ലൈനോട് പറഞ്ഞു. ആദ്യം ഒരു ടീച്ചര്‍ ഡാന്‍സ് ഷൂട്ടിംഗിനായി വന്നിരുന്നുവെങ്കിലും പ്രതിഫലത്തെ കുറിച്ചുള്ള തര്‍ക്കം കാരണം അദ്ദേഹം മടങ്ങി. തുടര്‍ന്നാണ്  മൈക്കിള്‍ എന്ന യാള്‍ വന്നത്. മൈക്കിള്‍ എന്റെ സമ്മതമില്ലാതെ, എന്റെ കൈ പിടിച്ചു, ഞാന്‍ അവനെ എല്ലാവരുടെയും മുന്നില്‍ വെച്ച് തടഞ്ഞുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

സയന്തിക തന്റെ ചിത്രമായ ഛായാബജിന്റെ ചിത്രീകരണത്തിലായിരുന്നു. താജു കമ്രുള്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം മനിറുള്‍ ഇസ്ലാമിന്റെ ആദ്യ ചിത്രമാണ്. ജയേദ് ഖാനും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയില്ലെന്ന ആരോപണം നടി  നിഷേധിച്ചു. 'ഞാനൊരു പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റാണ്, അത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല.' 'ചില സാങ്കേതിക പ്രശ്‌നങ്ങളെക്കുറിച്ച് ഞാന്‍ വീണ്ടും വീണ്ടും നിര്‍മ്മാതാവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു, പക്ഷേ പ്രതികരണമൊന്നും ലഭിച്ചില്ല. അദ്ദേഹത്തിന് ആസൂത്രണവുമില്ല, മാനേജ്‌മെന്റുമില്ല. ഒരു ഡാന്‍സ് സീക്വന്‍സ് ഷൂട്ട് ചെയ്യുമെന്ന് പെട്ടെന്ന് ഞങ്ങളോട് പറഞ്ഞു. പലതവണ വിളിച്ചിട്ടും നിര്‍മാതാവ് പ്രതികരിക്കാതിരുന്നപ്പോള്‍ മൈക്കിളിനൊപ്പം ഇങ്ങനെ പ്രവര്‍ത്തിക്കില്ലെന്ന് ഞാന്‍ പറഞ്ഞു- സയന്തിക വിശദീകരിച്ചു. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് നിര്‍മാതാവില്‍നിന്ന് മറുപടി ലഭിക്കാന്‍ കോക്‌സ് ബസാറില്‍ രണ്ട് ദിവസം കാത്തിരുന്നെങ്കിലും പ്രതികരണമൊന്നും  ലഭിച്ചില്ലെന്ന് അവര്‍ പറഞ്ഞു.

ചിത്രത്തിനായി അതേ കൊറിയോഗ്രാഫറുമായി പ്രവര്‍ത്തിക്കണമെന്ന് നിര്‍മ്മാതാവ് തന്നോട് പറഞ്ഞതായും സയന്തിക അവകാശപ്പെട്ടു. ഷൂട്ടിംഗ്, തിരക്കഥ എന്നിവയെ കുറിച്ചും മറ്റും കൃത്യമായ വിവരങ്ങള്‍ നല്‍കിയാല്‍ സിനിമ പുനരാരംഭിക്കാമെന്ന് അവര്‍ ഇപ്പോള്‍ പറയുന്നു. സയന്തിക ഛായാബാജില്‍ കാണുമോ ഇല്ലയോ എന്ന് അറിയില്ലെങ്കിലും, കൊല്‍ക്കത്തയിലേക്ക് മടങ്ങുന്നതിനു മുമ്പ് സഹനടന്‍ ജയേദിനൊപ്പം മറ്റൊരു സിനിമയില്‍ സയന്തിക കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ടുണ്ട്.

 

Latest News