ഖത്തറില്‍ മലയാളി വീട്ടമ്മ നിര്യാതയായി

ദോഹ- ഖത്തറില്‍ മലയാളി വീട്ടമ്മ നിര്യാതയായി. ഗുരുവായൂര്‍ സ്വദേശി ശഹ് റു കബീര്‍ ( 50 ) ആണ് മരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അര്‍ബുദം ബാധിച്ച് ചികില്‍സയിലായിരുന്നു. പി.കെ. കബീറാണ് ഭര്‍ത്താവ്. ഫര്‍സാന്‍ കബീര്‍, ദില്‍വര്‍ ഹന്ന എന്നിവര്‍ മക്കളാണ്.
നടപടിക്രമം പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തര്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ് സാന്‍ അറിയിച്ചു.

Latest News