സിഡ്‌നി - മുന്‍ ഓസ്‌ട്രേലിയന്‍ ലെഗ്‌സ്പിന്നര്‍ സ്റ്റുവാര്‍ട് മക്ഗിലിന് മയക്കുമരുന്ന് കടത്തില്‍ പങ്കുള്ളതായി പോലീസ് കണ്ടെത്തി. കൊക്കയ്ന്‍ വില്‍പനയുമായി ബന്ധപ്പെട്ട് അമ്പത്തിരണ്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
2021 ഏപ്രിലില്‍ സിഡ്‌നിയിലെ സമ്പന്ന ഏരിയയിലെ വീട്ടില്‍ നിന്ന് മക്ഗിലിനെ ചിലര്‍ തട്ടിക്കൊണ്ടുപോയിരുന്നു. അതിന്റെ അന്വേഷണമാണ് മയക്കുമരുന്ന് ഇടപാടിന്റെ ചുരുളഴിച്ചത്. ഇപ്പോള്‍ ഹോട്ടല്‍ ബിസിനസാണ് മക്ഗിലിന്.
തന്നെ ചിലര്‍ നഗ്നനാക്കി നിര്‍ത്തി മര്‍ദ്ദിച്ചുവെന്നും കാറില്‍ കൊണ്ടുപോയി ദൂരെ ഒരു സ്ഥലത്ത് ഉപേക്ഷിച്ചുവെന്നും കഴിഞ്ഞ വര്‍ഷം മക്ഗില്‍ ഓസ്‌ട്രേലിയന്‍ റേഡിയോയോട് പറഞ്ഞിരുന്നു. മയക്കുമരുന്ന് ഇടപാടുകാരാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ഷെയ്ന്‍ വോണിന്റെ കാലത്ത് കളിച്ചതു കൊണ്ട് മാത്രം മതിയായ അവസരം ലഭിക്കാതിരുന്ന മക്ഗില്‍ 44 ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ കുപ്പായമിട്ടു.