കൊളംബൊ - കപില്‍ദേവിന് ശേഷം ഏകദിന ക്രിക്കറ്റില്‍ 2000 റണ്‍സും 200 വിക്കറ്റും തികക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജദേജ. ഈ ഇരട്ട നേട്ടം സ്വന്തമാക്കുന്ന പതിനാലാമത്തെ കളിക്കാരനാണ്. ബംഗ്ലാദേശിനെതിരായ ഏഷ്യാ കപ്പ് മത്സരത്തില്‍ ശമീം ഹുസൈനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ജദേജ 200 വിക്കറ്റിലെത്തിയത്.
ഏഴ് ഇന്ത്യന്‍ കളിക്കാര്‍ ഈ ഡബ്ള്‍ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. അതില്‍ ഏക ഇടങ്കൈയന്‍ സ്പിന്നറാണ് ജദേജ. ജദേജയുടെ 175 ാം മത്സരമായിരുന്നു ഇത്. 2009 ല്‍ ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗായിരുന്നു ജദേജയുടെ ആദ്യ ഇര.