ധനുഷ്, വിശാല്‍, ചിമ്പു എന്നിവര്‍ക്ക്  പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക്

ചെന്നൈ-തമിഴ് സൂപ്പര്‍ താരങ്ങളായ ധനുഷ്, വിശാല്‍, ചിമ്പു എന്നിവരടക്കം നാല് താരങ്ങളെ വിലക്കി തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. 80 ശതമാനം ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ ഷൂട്ടിങ്ങിന് വന്നില്ല എന്ന കാരണം കൊണ്ടും നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കി എന്ന പേരിലുമാണ് ധനുഷിന് വിലക്ക്.
നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പനുമായുള്ള തര്‍ക്കം അനിശ്ചിതമായി തുടരുന്നതിനെത്തുടര്‍നാണ് ചിമ്പുവിന് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ ആയിരിക്കെ യൂണിയന്റെ പണം കൈകാര്യം ചെയ്തതില്‍ വന്ന വീഴ്ചയുടെ പേരിലാണ് വിശാലിന് വിലക്ക്. മൂന്ന് പേരെ കൂടാതെ, നിര്‍മ്മാതാവ് മതിയഴകന്‍ നല്‍കിയ പരാതിയില്‍ നടന്‍ അഥവയെയും അസ്സോസിയേഷന്‍ വിലക്കി. ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ താരങ്ങള്‍ക്ക് തമിഴ് സിനിമയിലെ ഒരു നിര്‍മ്മാതാവിനൊപ്പവും വര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല.


 

Latest News