നജ്‌റാന്‍ - സൗദി പ്രൊ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ അല്‍ഇത്തിഹാദ് ഏകപക്ഷീയമായ ഒരു ഗോളിന് അല്‍ഉഖ്ദൂദിനെ തോല്‍പിച്ചു. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം 72ാം മിനിറ്റില്‍ കരീം ബെന്‍സീമയാണ് സ്‌കോര്‍ ചെയ്തത്.
ആറ് കളികളില്‍ 15 പോയന്റുമായി ഇത്തിഹാദ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. അഞ്ച് കളിയില്‍ 13 പോയന്റ് വീതമുള്ള അല്‍ഹിലാലിനും അത്തആവുനും ചാമ്പ്യന്മാരെ മറികടക്കാന്‍ സാധ്യതയുണ്ട്. ജിദ്ദയില്‍ നടന്ന കഴിഞ്ഞ ലീഗ് മത്സരത്തില്‍ അല്‍ഹിലാലിനോട് ഇത്തിഹാദ് 4-3 ന് തോറ്റിരുന്നു.