ന്യൂദല്‍ഹി -ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് സംഘത്തില്‍ 22 അത്‌ലറ്റുകളെ കൂടി ഉള്‍പെടുത്തി. സ്‌പോര്‍ട്‌സ് മന്ത്രാലയമാണ് പുതിയ കളിക്കാരെ അംഗീകരിച്ച് ഉത്തരിവിട്ടത്. കോച്ചുമാരും കളിക്കാരും സപ്പോര്‍ട് സ്റ്റാഫുമുള്‍പ്പെടെ 25 പകരക്കാരുടെ പേരുകളും സ്‌പോര്‍ട്‌സ് മന്ത്രാലയം പ്രഖ്യാപിച്ചു.
സ്പ്രിന്റര്‍ അംലന്‍ ബോര്‍ഗഹൈന്‍, പ്രീതി, പ്രാചി, മലയാളി താരം അബ്ദുല്‍ റബീഹ്, ലിസ്റ്റന്‍ കൊളാസൊ, വിന്‍സി ബാരറ്റൊ ഉള്‍പ്പെടെ ഫുട്‌ബോള്‍ കളിക്കാര്‍, ക്രിക്കറ്റര്‍ പൂജ വസ്ത്രാക്കര്‍, ബാസ്‌കറ്റ് ബോള്‍ താരം കവിതാ ജോസ്, ഷൂട്ടര്‍മാരായ സേബ, സാലോണി കര്‍ണാവത്, സേനിയ സമര്‍ എന്നിവര്‍ പുതിയ പട്ടികയില്‍ സ്ഥാനം നേടി.
മോഡേണ്‍ പെന്റാത്തലണില്‍ കൂടി താരത്തെ അംഗീകരിച്ചതോടെ ഇന്ത്യ പങ്കെടുക്കുന്ന ഇനങ്ങളുടെ എണ്ണം മുപ്പത്തൊമ്പതായി. മൊത്തം ഇന്ത്യന്‍ സംഘത്തിന്റെ അംഗബലം 921 ആണ്. 655 അത്‌ലറ്റുകളും 260 കോച്ചുമാരുള്‍പ്പെടെ സപ്പോര്‍ട് സ്റ്റാഫും.