ബിജിബാലിന്റെ സംഗീതത്തില്‍ ഒരുങ്ങിയ പ്രാവിലെ പ്രണയ ഗാനം ഒരു കാറ്റു പാതയില്‍ റിലീസായി 

കൊച്ചി- നവാസ് അലി സംവിധാനം ചെയ്യുന്ന പ്രാവ്  സിനിമയിലെ മനോഹരമായ പ്രണയ ഗാനം ഒരു കാറ്റു പാതയില്‍ റിലീസായി. ഗാനത്തിന്റെ സംഗീത സംവിധാനം ബിജിബാല്‍ ആണ് നിര്‍വഹിചിരിക്കുന്നത്. ബി. കെ. ഹരിനാരായണന്‍ ആണ് ഗാനത്തിന്റെ രചന. രഞ്ജിത് ജയരാമന്‍ ആണ് മനോഹരമായ ഈ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദര്‍ശ് രാജയും യാമി സോനയും ആണ് ഈ ഗാനരംഗത്തില്‍ അഭിനയിക്കുന്നത്. 

അമിത് ചക്കാലക്കല്‍, മനോജ് കെ. യു, സാബുമോന്‍, തകഴി രാജശേഖരന്‍, അജയന്‍ തകഴി, യാമി സോന, ജംഷീന ജമാല്‍, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സെപ്റ്റംബര്‍ 15ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ നിര്‍മ്മാണം സി. ഇ. ടി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് നിര്‍വഹിക്കുന്നത്.

പ്രാവിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം: ആന്റണി ജോ, ഗാനരചന: ബി. കെ. ഹരിനാരായണന്‍, സംഗീതം: ബിജി ബാല്‍, എഡിറ്റിംഗ്: ജോവിന്‍ ജോണ്‍, പി. ആര്‍. ഒ: പ്രതീഷ് ശേഖര്‍. കേരളത്തില്‍ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

Latest News