Sorry, you need to enable JavaScript to visit this website.

ഖുര്‍ആനെ അവഹേളിച്ചയാളെ സ്വീഡനില്‍നിന്ന് കൈമാറി കിട്ടാന്‍ ഇറാഖിന്റെ ശ്രമം

ബാഗ്ദാദ്- സ്‌റ്റോക്ക്‌ഹോമില്‍ ഖുര്‍ആനെ അവഹേളിച്ച നിരവധി സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഇറാഖി അഭയാര്‍ത്ഥിയെ കൈമാറണമെന്ന് ഇറാഖ് അധികൃതര്‍ സ്വീഡനോട് അഭ്യര്‍ത്ഥിച്ചു.

37കാരനായ സല്‍വാന്‍ മോമിക ജൂണ്‍ 28 മുതല്‍  മുസ്ലീം രാജ്യളുടെ എംബസികള്‍ക്കും സ്വീഡനിലെ പള്ളികള്‍ക്കും മുന്നില്‍ ഖുര്‍ആനെ പലതവണ അവഹേളിച്ചു. പ്രതിയെ കൈമാറിക്കിട്ടാന്‍ ഇറാഖ് നടത്തിയ അഭ്യര്‍ഥന മോമികയുടെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു.
മറ്റൊരു രാജ്യത്തേക്ക് കൈമാറണമെങ്കിലും രണ്ടു രാജ്യങ്ങളിലും കുറ്റകൃത്യമായിരിക്കണമെന്ന് സ്വീഡിഷ് നിയമം അനുശാസിക്കുന്നുണ്ടെന്ന് അഭിഭാഷകനായ ഡേവിഡ് ഹാള്‍ എഎഫ്പിയോട് പറഞ്ഞു, സ്വീഡനില്‍ ഖുര്‍ആന്‍ അവഹേളിക്കുന്നത് കുറ്റമായി കണക്കാക്കില്ലെന്നും അതിനാല്‍ ഇറാഖിന്റെ അഭ്യര്‍ത്ഥന പൂര്‍ത്തീകരിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതമായി തന്നെ വിചാരണ ചെയ്യാനാണ് ഇറാഖ്  ശ്രമിക്കുന്നതെന്ന് മോമിക എഎഫ്പിയോട് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

തനിക്കെതിരെ രാഷ്ട്രീയ കുറ്റകൃത്യം ചെയ്ത ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈനെതിരെ പരാതി നല്‍കുമെന്നും മോമിക പറഞ്ഞു.
ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലും നടന്ന ഖുര്‍ആന്‍ വിരുദ്ധ  പ്രതിഷേധം നിരവധി മുസ്ലീങ്ങളെ രോഷാകുലരാക്കുകയും നയതന്ത്ര പ്രതിഷേധത്തിനു കാരണമാവുകയും ചെയ്തിരുന്നു.
ഡെന്‍മാര്‍ക്കും സ്വീഡനും ഈ നടപടികളെ അപലപിക്കുന്നുവെന്നും എന്നാല്‍ പ്രതിഷേധക്കാരെ തടയാനാവില്ലെന്നുമാണ് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.

 

Latest News