Sorry, you need to enable JavaScript to visit this website.

രാമക്ഷേത്രത്തിന് തെളിവ്; വിഗ്രഹങ്ങളുടേയും തൂണുകളുടേയും ഫോട്ടോ പുറത്തുവിട്ടു

അയോധ്യ- രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഖനനം നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര സ്ഥലത്ത് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അയോധ്യ രാമമന്ദിര്‍ സ്ഥലത്തുനിന്ന് കണ്ടെത്തിയ  അവശിഷ്ടങ്ങളില്‍ നിരവധി വിഗ്രഹങ്ങളും തൂണുകളും ഉള്‍പ്പെടുന്നുവെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ജനറല്‍ സെക്രട്ടറി ചമ്പത് റായ് എക്‌സില്‍ നല്‍കിയ പോസ്റ്റില്‍ പറഞ്ഞു.

അയോധ്യയിലെ രാമജന്മഭൂമി സ്ഥലത്തുനിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങളുടെ ഫോട്ടോയും അദ്ദേഹം പങ്കിട്ടു. താല്‍ക്കാലിക ഷെഡില്‍ നിരവധി വിഗ്രഹങ്ങളും തൂണുകളും സ്ഥാപിച്ചിരിക്കുന്നതാണ് ഫോട്ടോ.


അതിനിടെ, അയോധ്യ രാമക്ഷേത്ര ശ്രീകോവിലില്‍ രാമ വിഗ്രഹത്തിന്റെ അന്തിമ പ്രതിഷ്ഠാ ചടങ്ങിനായി ജനുവരി 17 മുതല്‍  അഞ്ച് ദിവസത്തെ ആചാരങ്ങള്‍ നടത്തണമെന്ന് വാരണാസിയില്‍ നിന്നുള്ള പുരോഹിതന്മാര്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ജനുവരി 21, 22 തീയതികളില്‍ രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങ് നടക്കും.

രാമക്ഷേത്രത്തിന്റെ  ഉദ്ഘാടനം  ജനുവരി മൂന്നാം വാരത്തിലായിരിക്കുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ മുതിര്‍ന്ന സന്യാസിമാര്‍ പറയുന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോഡി രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള അനുമതിക്ക് ശേഷമെ അന്തിമ തീയതി തീരുമാനിക്കുകയുള്ളൂ.

 

Latest News