വീഡിയോയുമായി വീണ്ടും രാഖി സാവന്ത്; ഉംറ ദുരുപയോഗം നിര്‍ത്തണമെന്ന് സോഷ്യല്‍ മീഡിയ

മുംബൈ-ഉംറ തീര്‍ഥാടനത്തിന്റെ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്യുന്ന ബോളിവുഡ് നടി രാഖി സാവന്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശം. കഴിഞ്ഞ മാസമാണ് നടി തന്റെ ആദ്യ ഉംറ നിര്‍വഹിച്ചത്.
ശ്രദ്ധ നേടാനാണ് രാഖിയുടെ ശ്രമമെന്നും വിശ്വാസത്തെ അനാദരിച്ചുവെന്നും പലരും ആരോപിച്ചതോടെ പിന്നാലെ വിവാദമായി. ഇസ്‌ലാമിനെ അവഹേളിച്ചെന്ന് ആരോപിച്ച് നടിയും മോഡലുമായ ഗൗഹര്‍ ഖാന്‍ പോലും പരോക്ഷമായി രാഖി സാവന്തിനെ വിമര്‍ശിച്ചു.
ഇപ്പോള്‍ രാഖി സാവന്ത് മറ്റൊരു വീഡിയോ കൂടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കയാണ്. പുണ്യസ്ഥലത്ത് അബായയും കണ്ണടയും ധരിച്ച രാഖിയുടെ ഈ വീഡിയോയും പൊതുജനങ്ങളില്‍ നിന്നുള്ള തീവ്ര പ്രതികരണത്തിന് കാരണമായി.  പുണ്യസ്ഥലത്ത് ഇത്തരം വീഡിയോകള്‍ സൃഷ്ടിക്കുന്നത് അനാദരവാണെന്നും തീര്‍ത്ഥാടനത്തിന്റെ പവിത്രതയ്ക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍  വിമര്‍ശിക്കുന്നത്. ഏറ്റവും പുതിയ വീഡിയോയുടെ പശ്ചാത്തലത്തില്‍  ഒരു ഗാനം ചേര്‍ത്തതും നെറ്റിസണ്‍മാരെ കൂടുതല്‍ അലോസരപ്പെടുത്തി.
പള്ളിയില്‍ ഇരുന്നു ഇത്തരം വീഡിയോകള്‍ നിര്‍മ്മിക്കുന്നത്  നാണക്കേടാണ്. വിശ്വാസികള്‍ക്ക് വളരെ പവിത്രമായ വിശുദ്ധ തീര്‍ത്ഥാടനത്തെ തമാശയായി കാണുകയും ഇസ്‌ലാമിനെ നിസ്സാരമായി കാണുകയും ചെയ്തിരിക്കയാണ്. അഭിനയിക്കുന്നവര്‍ക്ക് ഇത്തരം സന്ദര്‍ശനം നടത്താനും കൂടുതല്‍ നാടകങ്ങള്‍ സൃഷ്ടിക്കാനും അത് ഉപയോഗിക്കാനും കഴിയും. ഒരു നിമിഷം നിങ്ങള്‍ ഇസ്ലാം സ്വീകരിച്ചു, അടുത്ത നിമിഷം അയ്യോ ഞാന്‍ അത് മനസ്സോടെ ചെയ്തതല്ലെന്ന് പറയുന്നു എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍.  
പബ്ലിസിറ്റിക്കുവേണ്ടി ഉംറ തീര്‍ഥാടനത്തെ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഗൗഹര്് ഖാന്‍ ആവശ്യപ്പെട്ടത്.

 

 

 

Tags

Latest News