Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാഷ്ട്രീയ സന്ദേശവുമായി ഡ്രോണ്‍, ക്രൊയേഷ്യയുടെ കളി മുടങ്ങി

യേരേവന്‍ - യൂറോ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ക്രൊയേഷ്യയും ആര്‍മിനിയയും തമ്മിലുള്ള ഗ്രൂപ്പ് ഡി മത്സരം ഒരു ഡ്രോണിന്റെ പേരില്‍ തടസ്സപ്പെട്ടു. മത്സരം ക്രൊയേഷ്യ 1-0 ന് ജയിച്ചു. ആദ്യ പകുതിയില്‍ നഗാര്‍ണൊ-കാരബാക്കിന്റെ പതാകയേന്തിയ ഡ്രോണാണ് ഗ്രൗണ്ടിനു മുകളില്‍ പ്രത്യക്ഷപ്പെട്ടത്. അസര്‍ബെയ്ജാനിലെ വിഘടിത റിപ്പബ്ലിക്കായ നഗാര്‍ണൊ-കാരാബാക്കിന്റെ പേരില്‍ ആര്‍മീനിയയും അസര്‍ബയ്ജാനും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ട്. അസര്‍ബയ്ജാനെ പ്രകോപിപ്പിക്കുന്ന ഡ്രോണിനെ ആര്‍മീനിയന്‍ കാണികള്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു. രാഷ്ട്രീയ സന്ദേശം പ്രചരിപ്പിച്ചതിന് ഗ്രൗണ്ടിനെതിരെ യുവേഫ നടപടിയുണ്ടാകും. 2014 ല്‍ സമാനമായ സംഭവത്തില്‍ ആര്‍മീനിയ-സെര്‍ബിയ കളിക്കാര്‍ ഗ്രൗണ്ടില്‍ തല്ല് കൂടിയിരുന്നു. കളി ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. 
ആന്ദ്രെ ക്രമാരിച്ചിന്റെ ഗോളില്‍ ക്രൊയേഷ്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. വെയ്ല്‍സുമായി സമനിലയോടെ തുടങ്ങിയ ക്രൊയേഷ്യക്ക് തുടര്‍ച്ചയായ മൂന്നാം ജയമാണ് ഇത്. തുര്‍ക്കിയെക്കാള്‍ ഗോള്‍വ്യത്യാസത്തില്‍ മുന്നിലാണ് അവര്‍. വെയ്ല്‍സ് 2-0 ന് ലാത്വിയയെ തോല്‍പിച്ചു. 
 

Latest News