Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റാങ്കിംഗ് തെറ്റിയില്ല, ആനും ആക്‌സല്‍സനും ചാമ്പ്യന്മാര്‍

ബെയ്ജിംഗ് - ലോക ഒന്നാം നമ്പര്‍ താരങ്ങളായ വിക്ടര്‍ ആക്‌സല്‍സനും (ഡെന്മാര്‍ക്ക്) ആന്‍ സെ യംഗും (തെക്കന്‍ കൊറിയ) ചൈന ഓപണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്മാരായി. ആതിഥേയ താരം ലു ഗ്വാംഗ്‌സുവിനെയാണ് 21-16, 21-19 ന് ആക്‌സല്‍സന്‍ ഫൈനലില്‍ തോല്‍പിച്ചത്. രണ്ടാം ഗെയിമില്‍ 12-18 ന് പിന്നിലായ ആക്‌സല്‍സന്‍ തുടര്‍ന്നുള്ള 10 പോയന്റുകളില്‍ ഒമ്പതും നേടിയാണ് തകര്‍പ്പന്‍ വിജയം നേടിയത്. ആന്‍ ജപ്പാന്റെ അകാനെ യാമാഗുചിയെ 21-10, 21-19 ന് തോല്‍പിച്ചു. രണ്ടാം ഗെയിമില്‍ പിന്നിലായ ശേഷം അവസാന മൂന്ന് പോയന്റുകള്‍ സ്വന്തമാക്കിയാണ് ആന്‍ ജയിച്ചത്. 
മലയാളി താരം എച്ച്.എസ് പ്രണോയിയോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് ലോക ചാമ്പ്യന്‍ഷിപ് മോഹം പൊലിഞ്ഞ ശേഷം തിരിച്ചുവരാനായത് ആവേശം നല്‍കുന്നുവെന്ന് ആക്‌സല്‍സന്‍ പറഞ്ഞു.

Latest News