രണ്ടാമൂഴം ചിത്രീകരണം 2019 ജൂലൈയില്‍ 

ആയിരം കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന രണ്ടാമൂഴം 2019 ജൂലൈയില്‍ ആരംഭിക്കും. സിനിമയുടെ നിര്‍മ്മാതാവായ ബി.ആര്‍ ഷെട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഏഷ്യയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ആയിരിക്കും ചിത്രമെന്നും ഷെട്ടി ട്വിറ്ററില്‍ കുറിച്ചു. സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോനുമായുളള ഡല്‍ഹിയിലെ മീറ്റിങിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ആഘോഷിക്കപ്പെട്ട നിരവധി പേരുകള്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലുണ്ടാവും. പ്രിപ്രൊഡക്ഷന്‍ ജോലികളൊക്കെ അവസാനഘട്ടത്തിലാണ്. വൈകാതെ ഒരു വലിയ ചടങ്ങില്‍, ആഘോഷപൂര്‍വം ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ചിങ് സംഘടിപ്പിക്കുമെന്നും ബി.ആര്‍.ഷെട്ടി വ്യക്തമാക്കി. എം.ടി.യുടെ വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം രണ്ട് ഭാഗങ്ങളിലായി ആയിരം കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകളായും ചിത്രം ലോകമൊട്ടാകെയുള്ള തിയറ്ററുകളിലെത്തും. എന്നാല്‍ മോഹന്‍ലാലിനൊപ്പമെത്തുന്ന മറ്റ് താരങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇനിയും വരാനിരിക്കുന്നതേയുള്ളൂ.


 

Latest News