Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോലിക്കുതിപ്പില്‍ റെക്കോര്‍ഡുകള്‍ കടപുഴകി

കൊളംബൊ - പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ആഘോഷമായിരുന്നു ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോറില്‍ രണ്ടു ദിവസമായി കണ്ടത്. ഓപണര്‍മാര്‍ അര്‍ധ ശതകങ്ങളുമായി അടിത്തറയിട്ടപ്പോള്‍ തുടര്‍ന്നുവന്നവര്‍ അജയ്യ സെഞ്ചുറികളുമായി അരങ്ങു വാണു. ഒരുപിടി റെക്കോര്‍ഡുകളാണ് ആ കുതിപ്പില്‍ തകര്‍ന്നുവീണത്.
1-രണ്ടിന് 356 പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഉയര്‍ന്ന ടോട്ടലാണ്, 2005 ല്‍ വിശാഖപട്ടണത്ത് ഒമ്പതിന് 356 റണ്‍സ് നേടിയിരുന്നു. ഏഷ്യാ കപ്പ് ചരിത്രത്തിലെ നാലാമത്തെ ഉയര്‍ന്ന സ്‌കോറാണ് ഇത്. 
233-അജയ്യമായ രണ്ടാം വിക്കറ്റില്‍ വിരാട് കോലിയും കെ.എല്‍ രാഹുലും നേടിയത് 233 റണ്‍സാണ്. ഏഷ്യാ കപ്പ് റെക്കോര്‍ഡാണ് ഇത്. 2012 ല്‍ പാക്കിസ്ഥാന്റെ മുഹമ്മദ് ഹഫീസും നാസിര്‍ ജംഷീദും 224 റണ്‍സടിച്ചതായിരുന്നു നിലവിലെ ഉയര്‍ന്ന കൂട്ടുകെട്ട്. 
1-കോലി-രാഹുല്‍ കൂട്ടുകെട്ട് പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഉയര്‍ന്ന കൂട്ടുകെട്ടാണ്. 1996 ല്‍ സചിന്‍ ടെണ്ടുല്‍ക്കറും നവജോത് സിദ്ദുവും നേടിയ 231 റണ്‍സിനെയാണ് മറികടന്നത്. 
13,024-ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് പിന്നിടുന്ന ബാറ്ററായി സചിന്‍. സചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് (321 ഇന്നിംഗ്‌സ്) 54 ന്റെ വന്‍വ്യത്യാസത്തിലാണ് കോലി (267) തകര്‍ത്തത്. 
4-കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ കോലിയുടെ തുടര്‍ച്ചയായ നാലാമത്തെ സെഞ്ചുറിയാണ് ഇത്. ദക്ഷിണാഫ്രിക്കയുടെ ഹാശിം അംല ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയില്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 
4-ഏഷ്യാ കപ്പില്‍ കോലിക്ക് നാല് സെഞ്ചുറകളായി, ശ്രീലങ്കയുടെ സനത് ജയസൂര്യയാണ് (6) മുന്നില്‍. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരക്കും നാല് സെഞ്ചുറികളുണ്ട്. 
4-അമ്പതോവര്‍ ബാറ്റ് ചെയ്തിട്ടും ഇന്ത്യക്ക് രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുന്നത് നാലാം തവണയാണ്. അമ്പതോവര്‍ എറിഞ്ഞിട്ടും പാക്കിസ്ഥാന് രണ്ട് വിക്കറ്റ് മാത്രം കിട്ടിയത് മൂന്നാം തവണയും. 

Latest News