ഫുജൈറ- സെന്റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് സോഷ്യൽ സർവീസിന്റെ യു.എ.ഇ സംഗമം ചെയർമാൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.കേരളത്തിനകത്തും പുറത്തും നിരവധി ജീവകാരുണ്യ വിദ്യാഭ്യാസ പദ്ധതികൾ നടത്തി വരുന്ന സെസ്സ് ജാർഖണ്ഡിൽ ഖാഇദെ മില്ലത്ത് സെന്റർ ഫോർ എഡ്യൂക്കേഷൻ ആന്റ് എംപവർമെന്റ് എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തി വരുന്നു. ബംഗാളിൽ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി ഇതിനോടകം പൂർത്തീകരിച്ചു.സെസ്സിന്റെ രണ്ടാമത്തെ വിദ്യാഭ്യാസ പദ്ധതിക്ക് തമിഴ് നാട്ടിലെ സേലത്തിനടുത്ത് കള്ളകുർച്ചിയിൽ ഈ മാസം 20 ന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ തറക്കല്ലിടും.
മുൻ വർഷങ്ങളിൽ മലപ്പുറം മിനി ഊട്ടി,ആലപ്പുഴ ഹൗസ് ബോട്ട്,വയനാട് ചെമ്പ്ര,കാസർകോട് ഉപ്പള, കണ്ണൂർ പയ്യാമ്പലം, പത്തനംതിട്ട ചരൽ കുന്ന് എന്നിവിടങ്ങളിൽ നടന്ന വാർഷിക സംഗമങ്ങൾക്ക് പുറമെ 2020ൽ ഫുജൈറയിൽ ഒരു ഗ്ലോബൽ സമ്മിറ്റും സെസ്സ് സംഘടിപ്പിച്ചിരുന്നു.സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ വിവിധ സംഗമങ്ങളിൽ പങ്കെടുത്തു. ഫുജൈറയിൽ നടന്ന സംഗമത്തിൽ ഗവേണിങ് ബോർഡ് അംഗം മൊയ്തീൻ അബ്ബാസ് അധ്യക്ഷത വഹിച്ചു.സി.വി സൈനുൽ ആബിദ്,ഷാകിർ ഹുദവി,പി.സി ഇല്യാസ് പ്രസംഗിച്ചു.ഇബ്രാഹിം ആലമ്പാടി,ഹബീബ് കടവത്ത്,നൗഷാദ് കൊല്ലം,റജബ് ഖാൻ ആലപ്പുഴ,ഫൈസൽ ഓവുങ്ങൽ സംബന്ധിച്ചു.വി.ടി.എം മുസ്തഫ സ്വാഗതവും സി. കെ അബൂബക്കർ നന്ദി പറഞ്ഞു.






