Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോലി, രാഹുല്‍ സെഞ്ചുറി; 300 കടന്ന് ഇന്ത്യ

കൊളംബൊ - ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോറിലെ പാക്കിസ്ഥാനെതിരായ പോരാട്ടത്തില്‍ ഇന്ത്യ വന്‍ സ്‌കോറിലേക്ക്. ഞായറാഴ്ച മഴ കളി തടസ്സപ്പെടുത്തുമ്പോള്‍ ക്രീസിലുണ്ടായിരുന്ന വിരാട് കോലിയും (82 പന്തില്‍ 100 നോട്ടൗട്ട്, 6x2, 4X10) കെ.എല്‍ രാഹുലും സെഞ്ചുറി തികച്ചതോടെ (100 പന്തില്‍ 100 നോട്ടൗട്ട്, 6x2, 4X10) ഇന്ത്യ മുന്നൂറ്റമ്പതിനോടടുക്കുകയാണ്. തിങ്കളാഴ്ച കളി പുനരാരംഭിച്ച ശേഷം ഇന്ത്യക്ക് വിക്കറ്റ് നഷ്ടപ്പെട്ടില്ല. 48 ഓവറില്‍ ഇന്ത്യ രണ്ടിന് 321 ലെത്തി. 
ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതിനാല്‍ മാത്രം ടീമിലിടം കിട്ടി രാഹുല്‍ ആറാമത്തെ ഏകദിന സെഞ്ചുറിയാണ് പൂര്‍ത്തിയാക്കിയത്. മാര്‍ച്ചില്‍ അവസാന ഏകദിനം കളിച്ച ശേഷം പരിക്കിന്റെ പിടിയിലായിരുന്നു രാഹുല്‍. കോലിയുടെ നാല്‍പത്തേഴാം സെഞ്ചുറിയാണ്.  കൂട്ടുകെട്ട് 200 റണ്‍സ് കടന്നു.
മഴ കാരണം ഇന്നലെ പൂര്‍ത്തിയാക്കാനാവാതെ പോയ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോറില്‍ ഇന്നും മഴ പെയ്യാന്‍ വലിയ സാധ്യതയാണ് പ്രവചിക്കപ്പെട്ടത്. ഇന്ത്യ 24.1 ഓവറില്‍ രണ്ടിന് രണ്ടിന് 147 ല്‍ നില്‍ക്കുമ്പോഴാണ് ആദ്യ ദിനം കളി തടസ്സപ്പെട്ടത്. 
ഗ്രൂപ്പ് മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ ബാറ്റര്‍മാര്‍ പാക്കിസ്ഥാന്‍ പെയ്‌സിനെ സമര്‍ഥമായി നേരിട്ടു. ഓപണര്‍മാരായ രോഹിത് ശര്‍മയും (49 പന്തില്‍ 56, 6x4, 4x6) ശുഭ്മന്‍ ഗില്ലും (52 പന്തില്‍ 58, 4x10) മനോഹരമായ ഷോട്ടുകളിലൂടെ അര്‍ധ ശതകത്തിലേക്കു നീങ്ങി. ഓപണിംഗ് വിക്കറ്റില്‍ 121 റണ്‍സ് പിറന്നു. ശാഹീന്‍ ഷാ അഫ്‌രീദി റണ്ണൊഴുക്കി (5-0-37-1). നസീം ഷാ (5-1-23-0) പലതവണ രോഹിതിനെ ബീറ്റണാക്കിയെങ്കിലും ഭാഗ്യമുണ്ടായിരുന്നില്ല. എട്ട് പന്തിനിടെ ഇരുവരെയും പുറത്താക്കിയാണ് പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് വന്നത്. സ്ലോ ബോളില്‍ ഗില്ലിനെ ശാഹീന്‍ വീഴ്ത്തി. ശാദബ് ഖാന്റെ (6.1-1-45-1) സ്പിന്നിലാണ് രോഹിത് പുറത്തായത്. വിരാട് കോലിയും (8 നോട്ടൗട്ട്) കെ.എല്‍ രാഹുലും (17 നോട്ടൗട്ട്) വീണ്ടും ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുമ്പോഴാണ് മഴയെത്തിയത്. 
ഓവര്‍ കുറച്ചിട്ടാണെങ്കിലും, 90 മിനിറ്റ് വരെ ദീര്‍ഘിപ്പിച്ച് കളി പൂര്‍ത്തിയാക്കാമായിരുന്നു. മഴ നിലച്ചതോടെ രാത്രി ഏഴരക്കും എട്ട് മണിക്കും അമ്പയര്‍മാര്‍ ഗ്രൗണ്ട് പരിശോധിച്ചു. ചില സ്ഥലങ്ങളില്‍ നനവുണ്ടായതിനാല്‍ എട്ടരക്ക് വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വീണ്ടും മഴ പെയതതോടെ കളി നിര്‍ത്തി വെക്കേണ്ടി വന്നു.
ഇന്നലെ നിര്‍ത്തിയേടത്തു നിന്നാണ് ഇന്ന് കളി പുനരാരംഭിക്കേണ്ടത്. ഇന്ത്യക്ക് 50 ഓവറും കളിക്കാമെന്ന രീതിയില്‍. ഇരു ടീമുകള്‍ക്കും അമ്പതോവര്‍ കളിക്കാന്‍ സാധിക്കാത്ത വിധം മഴ പെയ്താല്‍ ഓവര്‍ വെട്ടിക്കുറക്കും. ചുരുങ്ങിയത് 20 ഓവര്‍ പാക്കിസ്ഥാന് ബാറ്റ് ചെയ്യാന്‍ സാധിച്ചാലേ ഫലമുണ്ടാവൂ. ഇല്ലെങ്കില്‍ ഇരു ടീമുകള്‍ക്കും ഓരോ പോയന്റ് ലഭിക്കും. 
തുടര്‍ച്ചയായി മൂന്ന് ദിവസം കളിക്കേണ്ട സാഹചര്യമാണ് ഇന്ത്യന്‍ ടീമിന് ഉണ്ടാവുക. നാളെ ശ്രീലങ്കയുമായി ഇന്ത്യക്ക് കളിയുണ്ട്. 
തെളിഞ്ഞ കാലാവസ്ഥയിലാണ് ക്യാപ്റ്റന്മാരായ രോഹിത് ശര്‍മയും ബാബര്‍ അസമും ടോസിന് ഇറങ്ങിയത്. ടോസ് നേടിയ പാക്കിസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. 
നാലംഗ പെയ്‌സ്പടയുമായാണ് പാക്കിസ്ഥാന്‍ കളിക്കുന്നത്. വിക്കറ്റ്കീപ്പര്‍മാരായ ഇശാന്‍ കിഷനും കെ.എല്‍ രാഹുലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. ശ്രേയസ് അയ്യരാണ് രാഹുലിന് വേണ്ടി സ്ഥാനമൊഴിഞ്ഞു കൊടുത്തത്. ഇശാന്‍ കഴിഞ്ഞ നാല് ഏകദിനങ്ങളിലും അര്‍ധ ശതകം നേടിയിരുന്നു. ശ്രേയസിന് പുറംവേദനയാണെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ അവസാന നിമിഷമാണ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചത്. ജസ്പ്രീത് ബുംറ തിരിച്ചെത്തി. മുഹമ്മദ് ഷമിക്കാണ് സ്ഥാനം നഷ്ടപ്പെട്ടത്. 

Latest News