Sorry, you need to enable JavaScript to visit this website.

കഫീൽ ഖാന്റെ അനുഭവം ജവാൻ സിനിമയിൽ; ഷാരുഖ് ഖാനും മറ്റും നന്ദി പറഞ്ഞ് ഡോക്ടർ

ലഖ്നൗ- ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ നായകനായ ജവാൻ സിനിമയിൽ തന്റെ അനുഭവത്തിനു സമാനമായ ഭാഗം ഉൾപ്പെടുത്തിയതിന് നന്ദി പറഞ്ഞ് ഡോ. കഫീൽ ഖാൻ. 2017-ലെ ഗോരഖ്പൂർ ദുരന്തത്തിന് സമാനമായി സന്യ മൽഹോത്ര അഭിനയിച്ച ഭാഗം ചിത്രീകരിച്ചതിനാണ് ഷാരൂഖ് ഖാനും ആറ്റ്‌ലിക്കും ഡോ. കഫീൽ ഖാൻ നന്ദി പറഞ്ഞത്.
സന്യ മൽഹോത്രയുടെ ജവാൻ കഥാപാത്രത്തിലൂടെ നിർണായകമായ ഒരു സാമൂഹിക പ്രശ്നം ഉയർത്തിയതിന് കഫീൽ ഖാൻ നിർമ്മാതാക്കളോട് നന്ദി പറഞ്ഞു. ജവാൻ കണ്ടവർക്ക് സന്യ മൽഹോത്രയുടെ ട്രാക്ക് കാണുമ്പോൾ നടന്ന സംഭവം ഓർക്കാതിരിക്കാനാകില്ല. സർക്കാർ ആശുപത്രിയിലെ ഓക്സിജൻ ലഭ്യതക്കുറവ് പരിഹരിക്കാൻ ശ്രമിക്കുന്ന ഒരു ഡോക്ടറായാണ് അവർ അഭിനയിക്കുന്നത്. അത് 63 കുട്ടികളുടെ മരണത്തിലേക്ക് നയിക്കുന്നു, എന്നാൽ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന് സർക്കാർ അവളെ അറസ്റ്റ് ചെയ്ത്  ജയിലിലടക്കുന്നു.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

2017-ലെ ഗോരഖ്പൂർ ആശുപത്രി ദുരന്തത്തിൽ ഡോ. കഫീൽ ഖാന്റെ ഗതിയെ പരാമർശിച്ച് സംവിധായകൻ ആറ്റ്‌ലി യഥാർത്ഥ ജീവിതത്തിൽ നിന്ന് ഒരു പേജ് എടുത്തതായി തോന്നുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്.  ഇപ്പോഴിതാ കഫീൽ ഖാൻ  അതേ കാര്യം സമ്മതിക്കുകയും സംവിധായകനും നിർമ്മാതാവും നടനുമായ ഷാരൂഖ് ഖാന് നന്ദി അറിയിക്കുകയും ചെയ്തു. 
താൻ നേരിട്ടതിന് സമാനമായ സംഭവം ചിത്രീകരിച്ചതിന് ജവാന്റെ നിർമ്മാതാക്കൾക്ക് നന്ദി പറയുന്നതായി കഫീൽ ഖാൻ എക്സിൽ കുറിച്ചു. . താൻ ഇതുവരെ സിനിമ കണ്ടിട്ടില്ലെന്നും എന്നാൽ റിലീസ് ചെയ്തതിന് ശേഷം അതേക്കുറിച്ച് തുടർച്ചയായി സന്ദേശങ്ങളും ആശംസകളും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടറും ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളേജിലെ മുൻ അധ്യാപകനുമാണ് ഡോ. കഫീൽ .കുടിശ്ശിക നൽകാത്തതിനാൽ സർക്കാർ ആശുപത്രിയിലെ ഓക്‌സിജൻ വിതരണം നിലച്ചതായി കണ്ടെത്തിയപ്പോൾ, വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ അദ്ദേഹം പരമാവധി ശ്രമിച്ചു. അവർ വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ടപ്പോൾ, സ്വന്തം ചെലവിൽ ഓക്സിജൻ വിതരണം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നിരുന്നാലും, ഇതിനിടയിൽ, 63 കുട്ടികൾ അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം ബാധിച്ച് മരിച്ചു. പിന്നീട്, ഉത്തർപ്രദേശ് സർക്കാർ ഓക്സിജൻ ലഭ്യതക്കുറവ് നിഷേധിക്കുകയും പകരം കഫീലിനെ കർത്തവ്യനിർവ്വഹണത്തിലെ വീഴ്ചക്ക്  ജയിലിലടക്കുകയുമായിരുന്നു. 

ഗോരഖ്പൂർ ഹോസ്പിറ്റൽ ട്രാജഡി: എ ഡോക്‌ടേഴ്‌സ് മെമ്മറി ഓഫ് എ ഡെഡ്‌ലി മെഡിക്കൽ ക്രൈസിസ് എന്ന പേരിൽ 2017-ലെ സംഭവത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം 2021-ൽ  ഡോ. കഫീൽ ഖാൻ പുറത്തിറക്കി.

Latest News