Sorry, you need to enable JavaScript to visit this website.

ഫ്രാൻസ് നടപ്പിലാക്കുന്നത് മതേതരത്വത്തിന്റെ തെറ്റായ വ്യാഖ്യാനം; അബായ നിരോധത്തെ അപലപിച്ച് അമേരിക്ക

വാഷിംഗ്ടൺ- ഫ്രാൻസിൽ നടപ്പിലാക്കിയ അബായ നിരോധനത്തെ  യുഎസ് ഗവൺമെന്റ് ഉപദേശക സമിതി ശക്തമായി അപലപിച്ചു. സ്കൂളുകളിൽ മതബന്ധം ദൃശ്യമാക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്രഞ്ച് സർക്കാർ അബായ വിലക്കിയിരിക്കുന്നത്. 

എന്നാൽ  ഈ നിയന്ത്രണം രാജ്യത്തെ മുസ്ലീം ന്യൂനപക്ഷത്തെ ഭയപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് യു.എസ് സമതി പറഞ്ഞു. അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് കമ്മീഷനാണ് ഫ്രാൻസിനെതിരെ ശക്തമായ നിലപാട് വ്യക്തമാക്കിയത്. യുഎസ് ഗവൺമെന്റിന് ശുപാർശകൾ നൽകാൻ ചുമതലപ്പെട്ട് കമ്മീഷന്  നയം തയാറാക്കാൻ അധികാരമില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

രാജ്യത്തിന്റെ ഔദ്യോഗിക മതേതരത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തെറ്റായ ശ്രമമാണ് ഫ്രഞ്ച് നടപടിയെന്ന് കമ്മീഷൻ ചെയർമാൻ എബ്രഹാം കൂപ്പർ പറഞ്ഞു. മത വിഭാഗങ്ങളെ, പ്രത്യേകിച്ച് മുസ്ലീങ്ങളെ ലക്ഷ്യം വെക്കാനും ഭീഷണിപ്പെടുത്താനും ഫ്രാൻസ് മതേതരത്വത്തിന്റെ പ്രത്യേക വ്യാഖ്യാനം തുടരുകയാണെന്ന്  കൂപ്പർ പറഞ്ഞു.

ഒരു ഗവൺമെന്റും അതിന്റെ ജനസംഖ്യയിൽ ഒരു പ്രത്യേക മതം അടിച്ചേൽപ്പിക്കാൻ അധികാരം ഉപയോഗിക്കാൻ പാടില്ല. എന്നാൽ മതേതരത്വം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യക്തികളുടെ മതവിശ്വാസങ്ങളുടെ സമാധാനപരമായ ആചാരത്തെ നിയന്ത്രിക്കുന്നത് ഒരുപോലെ അപലപനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

അധ്യയന വർഷത്തിന്റെ ആദ്യ ദിവസം,  അബായകൾ നീക്കം ചെയ്യാൻ വിസമ്മതിച്ചതിന് ഫ്രഞ്ച് സ്കൂളുകൾ നിരവിധ  പെൺകുട്ടികളെ വീട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഫ്രാൻസിലെ 67 ദശലക്ഷം നിവാസികളിൽ 10 ശതമാനം മുസ്ലീങ്ങളാണ്.

 

Latest News