Sorry, you need to enable JavaScript to visit this website.

അബായ ധരിച്ച മകളെ സ്കൂളിൽ കയറ്റിയില്ല ; പ്രിൻസിപ്പലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

ക്ലെർമോണ്ട്-ഫെറാൻഡ്- ഫ്രാൻസിൽ  അബായ ധരിച്ചതിന് മകളെ തിരിച്ചയച്ച സ്കൂൾ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയതിന് ഒരാളെ  കസ്റ്റഡിയിലെടുത്തതായി ഫ്രഞ്ച് പോലീസ് അറിയിച്ചു. വിദ്യാലയങ്ങളിലെ  മതനിരപേക്ഷതയുടെ ലംഘനമായതിനാൽ സ്കൂളുകളിൽ അബായ നിരോധിക്കുന്നതായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സർക്കാർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

ഔദ്യോഗിക ചുമതലയുള്ള വ്യക്തിയെ ഭീഷണിപ്പെടുത്തിയതിന്  അറസ്റ്റിലായ രക്ഷാകർത്താവിനെ പ്രോസിക്യൂട്ട് ചെയ്യുമെന്ന്  പ്രാദേശിക പ്രോസിക്യൂട്ടർ ഡൊമിനിക് പ്യൂച്ച്‌മെയിൽ എഎഫ്‌പിയോട് പറഞ്ഞു. ഇയാളുടെ മകളെ വ്യാഴാഴ്ച ഹൈസ്‌കൂൾ പ്രവേശന കവാടത്തിൽ തടഞ്ഞുനിർത്തി അബായ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. വിസമ്മതിച്ചതിനെ തുടർന്ന് പെൺകുട്ടിയെ  തടഞ്ഞിരുന്നുവെന്ന്  പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 സ്കൂളിലേക്ക് ഫോൺ ചെയ്ത പെണ്ടുക്കിട്ടിയുടെ പിതാവ് ആദ്യം ഒരു ഗാർഡിനോടും പിന്നീട് വിദ്യാഭ്യാസ ഉപദേഷ്ടാവിനോടും സംസാരിച്ചു. രണ്ട് സംഭാഷണങ്ങളിലും സ്കൂൾ പ്രിൻസിപ്പലിനെ ലക്ഷ്യമിട്ട് വധഭീഷണി മുഴക്കിയെന്നാണ്  ആരോപണം.ഇത്തരം ഭീഷണികൾ അംഗീകരിക്കാനാവില്ലെന്ന് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അട്ടൽ പറഞ്ഞു.പ്രിൻസിപ്പൽ ഇപ്പോൾ പോലീസ് സംരക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂൾ ജീവനക്കാരുടെ തലയെടുക്കുമെന്ന ഭീഷണിയുണ്ടെന്ന് ഓവർഗ്നെ-റോൺ-ആൽപ്സ് മേഖലയുടെ പ്രസിഡന്റ് ലോറന്റ് വോക്വീസ് പറഞ്ഞു.മുസ്‌ലിംകൾക്കെതിരെ വിദ്വേഷവും വംശീയതയും പ്രേരിപ്പിക്കുമെന്ന് വാദിച്ച് അബായ വിലക്കിനെതിരെ ഒരു അസോസിയേഷൻ ഫ്രാൻസിന്റെ പരമോന്നത അഡ്മിനിസ്ട്രേറ്റീവ് കോടതിയായ സ്റ്റേറ്റ് കൗൺസിലിനെ സമീപിച്ചെങ്കിലും പരാതി കോടതി പരാതി തള്ളുകയായിരുന്നു.അബായ ധരിക്കുന്നത് മതപരമായ സ്ഥിരീകരണമാണെന്നും  തീരുമാനം ഫ്രഞ്ച് നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കോടതി വ്യക്തമാക്കി.  

Latest News