Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏറ്റവും വലിയ അട്ടിമറി, കായിക ലോകം അറിയാതെ

ബെര്‍ലിന്‍ -ബാസ്‌കറ്റ്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയാണ് നടത്തിയത്. ജര്‍മനിയുടെ നേട്ടം പക്ഷെ അടിയുറച്ച സ്‌പോര്‍ട്‌സ് പ്രേമികള്‍ പോലും അറിഞ്ഞില്ല. മനിലയില്‍ ബാസ്‌കറ്റ്‌ബോള്‍ ലോകകപ്പിന്റെ സെമി ഫൈനലിലാണ് ജര്‍മനി 113-111 ന് അതികായന്മാരായ അമേരിക്കയെ ഞെട്ടിച്ചത്. ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ അവര്‍ കലാശപ്പോരാട്ടത്തില്‍ സെര്‍ബിയയെ നേരിടും.  
ലോകകപ്പ് ഫുട്‌ബോളില്‍ ജര്‍മനിയുടെ ഓരോ വിജയവും മതിമറന്ന് ആഘോഷിക്കുന്ന ജര്‍മന്‍ ജനത ഈ അതുല്യ നേട്ടം അറിഞ്ഞ ഭാവം നടിച്ചില്ല. 1993 ലെ യൂറോപ്യന്‍ കിരീടം നേടിയതാണ് ഇതിന് മുമ്പ് ബാസ്‌കറ്റ്‌ബോളില്‍ ജര്‍മനിയുടെ പ്രധാന നേട്ടം. അമേരിക്കയെ ആദ്യമായാണ് ജര്‍മനി കീഴടക്കുന്നത്. മത്സരത്തിന്റെ ടി.വി സംപ്രേഷണം പോലും ജര്‍മനിയില്‍ ഉണ്ടായിരുന്നില്ല.
 

Latest News