മാഞ്ചസ്റ്റര്‍ - ലിവര്‍പൂളിന്റെയും ബാഴ്‌സലോണയുടെയും ബയേണ്‍ മ്യൂണിക്കിന്റെയും ഇന്റര്‍ മിലാന്റെയും താരമായിരുന്ന ബ്രസീല്‍ പ്ലേമേക്കര്‍ ഫിലിപ്പെ കൗടിഞ്ഞൊ ഖത്തറില്‍ അല്‍ദുഹൈലില്‍ ചേര്‍ന്നു. അവസാനം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍വില്ലക്കാണ് കളിച്ചത്. 2018 ല്‍ ലിവര്‍പൂളില്‍ നിന്ന് മുപ്പത്തൊന്നുകാരന്‍ ബാഴ്‌സലോണയിലെത്തിയത് ക്ലബ്ബിന്റെ റെക്കോര്‍ഡ് തുകക്കായിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്തുയരാനായില്ല. ആസ്റ്റണ്‍വില്ലയില്‍ ഈ സീസണില്‍ ആകെ ഇറങ്ങിയത് രണ്ടു തവണ പകരക്കാരനായാണ്. അല്‍ദുഹൈല്‍ നിലവിലെ ഖത്തര്‍ ലീഗ് ചാമ്പ്യന്മാരാണ്.