മോട്ടോര്‍ സൈക്കിളില്‍ സാഹസിക അഭ്യാസം, നാല് പെണ്‍കുട്ടികള്‍ ദുബായില്‍ അറസ്റ്റില്‍

ദുബായ്- മോട്ടോര്‍ സൈക്കിളില്‍ നമ്പര്‍ പ്ലേറ്റ് മറച്ച് സ്റ്റണ്ട് ചെയ്ത് വൈറലായ പെണ്‍കുട്ടികളെ ദുബായ് പോലീസ് അറസ്റ്റ്  ചയ്തു.

ഇവര്‍ ബൈക്കില്‍ സ്റ്റണ്ട് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് അറസ്റ്റ്. വീഡിയോയില്‍, അവര്‍ ഹാന്‍ഡില്‍ പിടിക്കാതെ ഓടിക്കുന്നതും മോട്ടോര്‍ സൈക്കിളില്‍ നില്‍ക്കുന്നതും ഒറ്റ ചക്രത്തില്‍ സഞ്ചരിക്കുന്നതും കണ്ടതായി ദുബായ് പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു.

'കൂടാതെ, നിയമപരമായ പ്രത്യാഘാതങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുമെന്ന് കരുതി മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരിലൊരാള്‍ നമ്പര്‍ പ്ലേറ്റ് മറച്ചുവച്ചു.'

പെണ്‍കുട്ടികളുടെ മോട്ടോര്‍സൈക്കിളുകള്‍ അധികൃതര്‍ കണ്ടുകെട്ടുകയും നിരവധി ഗതാഗത നിയമലംഘനങ്ങള്‍ നടന്നതായി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം, അത്തരം ലംഘനങ്ങള്‍ക്ക് 2,000 ദിര്‍ഹം പിഴയും 23 ട്രാഫിക് പോയിന്റുകളും 60 ദിവസം വാഹനം പിടിച്ചുവെക്കലുമാണ് ശിക്ഷ.

കൂടാതെ, ട്രാഫിക് നിയമലംഘനങ്ങളും വാഹനം പിടിച്ചെടുക്കലും സംബന്ധിച്ച 2023ലെ 30 ാം നമ്പര്‍ ഉത്തരവ് സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഭീഷണി ഉയര്‍ത്തുന്ന അശ്രദ്ധരായ ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തുകയും പിടിച്ചെടുത്ത വാഹനം വിട്ടുനല്‍കുന്നതിന് 50,000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്യുന്നു.

അത്തരം പെരുമാറ്റത്തില്‍ ഏര്‍പ്പെടുന്നവരില്‍ 80 ശതമാനമെങ്കിലും ഗുരുതരമായ അപകടങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ സൂചിപ്പിച്ചു.

 

 

Tags

Latest News