മുംബൈ - ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള മാച്ച് ഒഫിഷ്യലുകളെ ഐ.സി.സി പ്രഖ്യാപിച്ചു. 16 അമ്പയര്‍മാരില്‍ ഇന്ത്യയുടെ നിതിന്‍ മേനോനുമുണ്ട്. നാല് മാച്ച് റഫറിമാരുടെ പട്ടികയില്‍ ജവഗല്‍ ശ്രീനാഥും സ്ഥാനം നേടി. ഉദ്ഘാടന മത്സരത്തിലെ മാച്ച് റഫറി ശ്രീനാഥാണ്. ഓസ്‌ട്രേലിയയും ന്യൂസിലാന്റും തമ്മിലുള്ള ഉദ്ഘാടന മത്സരത്തില്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ നിതിന്‍ മേനോനും കുമാര്‍ ധര്‍മസേനയുമായിരിക്കും.
2019 ലെ ഫൈനല്‍ നിയന്ത്രിച്ച കുമാര്‍ ധര്‍മസേന, മറായ്‌സ് എറാസ്മസ്, റോഡ് ടക്കര്‍ എന്നിവര്‍ ഈ ലോകകപ്പിലുമുണ്ടാവും. അലീം ധര്‍ വിരമിച്ചു.