മലപ്പുറം-സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കണ്ണൂരും തൃശൂരും ഏറ്റുമുട്ടും. രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാപരും ആതിഥേയരുമായ മലപ്പുറത്തെ 2-1 ന് കീഴടക്കിയാണ് തൃശൂര്‍ കലാശപ്പോരിന് യോഗ്യത നേടിയത്. തൃശൂരിനായി
എഡ്‌വിന്‍ (52), സന്തോഷ് (90+2) എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ജുനൈന്‍ (26) മലപ്പുറത്തിന്റെ ആശ്വാസഗോള്‍ നേടി.
ആദ്യ പകുതിയില്‍ പന്തടക്കം മലപ്പുറത്തിനായിരുന്നു. രണ്ടാം പകുതിയില്‍ മാറ്റങ്ങളുമായി ഇറങ്ങിയ തൃശൂര്‍ ശക്തമായി തിരിച്ചുവന്നു. മലപ്പുറത്തിന് അവസരങ്ങള്‍ നല്‍കാതെ പ്രതിരോധം ശക്തിപ്പെടുത്തിയ തൃശൂര്‍ പകരക്കാരെ ഉപയോഗിച്ചാണ് ഗോളുകള്‍ നേടിയത്. മലപ്പുറം കോട്ടപ്പടി മൈതാനത്തു 9 വൈകീട്ട് നാലിനാണ് ഫൈനല്‍. രാവിലെ ഏഴിനു നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ മലപ്പുറം ഇടുക്കിയെ നേരിടും.