ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി, തീരാവേദനയായി  നൗഫല്‍ ഹുദവി

ദോഹ- ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . മലപ്പുറം വേങ്ങര പാക്കടപ്പുറായ - ഇരുകുളം സ്വദേശിയായ വി.ടി നൗഫല്‍ ഹുദവിയാണ് നിര്യാതനായത്. ഇന്നലെ രാത്രി വ്യായാമത്തിനിടെ വിശ്രമവേളയില്‍ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ടൈപിസ്റ്റ് ആയി രണ്ടു മാസം മുമ്പാണ് ഖത്തറിലെത്തിയത്.
ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഇന്നലെയാണ് മൂന്നാമത്തെ കുഞ്ഞ് പിറന്നത്. 

പറപ്പൂര്‍ സബീലുല്‍ ഹിദായയില്‍ നിന്ന് ബിരുദവും  ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും  കരസ്ഥമാക്കിയ നൗഫല്‍ ദാറുല്‍ഹുദായുടെ പതിമൂന്നാം ബാച്ചുകാരനാണ്. സബീലുല്‍ ഹിദായ, ചാമക്കാല നഹ്ജുര്‍റശാദ് ഇസ്ലാമിക്  കോളേജ്, ചെറുവണ്ണൂര്‍ അല്‍ അന്‍വാര്‍ അക്കാദമി എന്നീ സഹസ്ഥാപനങ്ങളിലും  ദാറുല്‍ഹുദാ സെക്കന്‍ഡറി വിഭാഗത്തിലും മരവട്ടം ഗ്രെയ്‌സ് വാലി കോളേജിലും അധ്യാപക സേവനമനുഷ്ഠിച്ചിരുന്നു. മതഭൗതിക വിഷയങ്ങളില്‍ നല്ല പരിജ്ഞാനമുള്ള പണ്ഡിതനായിരുന്നു. സീനത്താണ് ഭാര്യ. മുഹമ്മദ് ഹനൂന്‍, മുഹമ്മദ് ഹഫിയ്യ് എന്നിവര്‍ മക്കളാണ്.  ഇന്നലെ പിറന്ന മൂന്നാമത്തെ കുട്ടിക്ക് പേരിട്ടിട്ടില്ല .

Latest News