ദോഹ- ഇന്ത്യയിൽ നിന്നുള്ള എജ്യൂടെക് സംരംഭമായ റോക്കറ്റ് ലേണിംഗ് ഉൾപ്പെടെ ഖത്തർ ഫൗണ്ടേഷന്റെ 2023 ലെ വൈസ് അവാർഡിനായി ആറ് നൂതന പ്രോജക്ടുൾ തെരഞ്ഞെടുത്തു. ഈ വർഷത്തെ വൈസ് അവാർഡുകൾക്കായി 12 പ്രോജക്ടുകളാണ് അവസാന മത്സരത്തിലുണ്ടായിരുന്നത്. വിശദമായ വിലയിരുത്തലിന് ശേഷം അഞ്ച് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ആറ് പ്രോജക്ടുകളെ വിജയികളായി തെരഞ്ഞെടുത്തതായി ഖത്തർ ഫൗണ്ടേഷന്റെ ആഗോള വിദ്യാഭ്യാസ സംരംഭമായ വൈസ് പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിനും നൂതനമായ സാങ്കേതിക വിദ്യകളിലൂടെ പ്രയോഗവൽക്കരിക്കുന്നതുമാണ് അവാർഡിൽ മുഖ്യമായും പരിഗണിച്ചത്. നല്ല സാമൂഹിക സ്വാധീനത്തിനുള്ള നൂതന സമീപനങ്ങളാണ് ഓരോ പ്രൊജക്ടിലും കാണാനായത്. ഈ വർഷം മൊത്തം 404 പ്രോജക്ടുകൾ വൈസ് അവാർഡുകൾക്ക് അപേക്ഷിക്കുകയോ നാമനിർദേശം ചെയ്യുകയോ ചെയ്തു.
മെൾഡോവൻ അസോസിയേഷൻ ഓഫ് ഐ.സി.ടി കമ്പനീസ്-മെൾഡോവയുടെ ടെക്വിൽ ഇൻ എവരി സ്കൂളിൽ, ഇന്റർനാഷനൽ കോമൺ അസസ്മെന്റ് ഓഫ് ന്യൂമറസി, പാൽ നെറ്റ് വർക്ക്-കെനിയ; ലോകമെമ്പാടുമുള്ള അഭയാർഥികളെയും ഭാഷാ പഠിതാക്കളെയും ബന്ധിപ്പിക്കുന്ന നടക്കല്ലം പദ്ധതി യു.എസ്.എ, അഹ്ലൻ സിംസിം-ഐ.ആർ.സി സെസെം വർക്ക്ഷോപ്പുമായി സഹകരിച്ച്-യു.എസ്.എ, ജോർദാൻ, പ്രകൃതി അധിഷ്ഠിത വിദ്യാഭ്യാസ ശൃംഖലകൾ-കൊളംബിയ, സ്കെയിൽ കാറ്റലൈസിംഗ് ഇ.സി.ഇ-റോക്കറ്റ് ലേണിംഗ്-ഇന്ത്യ എന്നിവയാണ് ഈ വർഷത്തെ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്.
വിദ്യാഭ്യാസം പുരോഗതിയുടെ ആണിക്കല്ലായ ഒരു ലോകത്ത്, വൈസ് അവാർഡുകൾ നൂതനത്വം മാത്രമല്ല, ഐക്യം, പ്രതിരോധം, നിശ്ചയദാർഢ്യം എന്നിവയുടെ ചൈതന്യവും ആഘോഷിക്കുന്നതായി വൈസ് സി.ഇ.ഒ സ്റ്റാവ്റോസ് യാനവോക പറഞ്ഞു. ഈ വർഷത്തെ ഓരോ വിജയിയും വിദ്യാഭ്യാസത്തിന്റെ പരിവർത്തന ശക്തിയെ ഉദാഹരിക്കുകും, വിടവുകൾ നികത്തുകയും സമൂഹത്തിൽ ഉൾക്കൊള്ളൽ വളർത്തുകയും ചെയ്യുന്നു. നവീകരണവും അർപ്പണ ബോധവും ഉപയോഗിച്ച്, എല്ലാവർക്കും ശോഭനവും കൂടുതൽ തുല്യവുമായ ഭാവി രൂപപ്പെടുത്താൻ കഴിയുമെന്നാണ് ഈ പ്രൊജക്ടുകൾ തെളിയിക്കുന്നത്.
ടെക്വിൽ ഇൻ എവരി സ്കൂളിൽ (ടി.ഇ.എസ്) മൊൾഡോവ വിദ്യാർഥികൾക്ക് ഐ.ടി മേഖലയുടെ വിപണി ആവശ്യങ്ങൾക്കനുസരിച്ച് തുല്യ വിദ്യാഭ്യാസ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന മൊൾഡോവയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പരിപാടികളിലൊന്നാണ്. മൂന്ന് വർഷത്തിനുള്ളിൽ, റൊമാനിയൻ, റഷ്യൻ ഭാഷകളിൽ പഠിക്കാൻ കഴിയുന്ന എട്ട് കോഴ്സുകൾ വികസിപ്പിക്കുന്നതിൽ ടൈസ് വിജയിച്ചു.
മറ്റൊരു വിജയിയായ, പാൽ നെറ്റ് വർക്ക് ഒരു പുതിയ മൂല്യനിർണയ ഉപകരണം വികസിപ്പിച്ച്, പൊതു ഡൊമെയ്നിൽ ലഭ്യമാക്കുകയും, ആഗോള യാഥാർഥ്യങ്ങൾ നിറവേറ്റുന്ന, താരതമ്യപ്പെടുത്താവുന്ന, ചെലവ് കുറഞ്ഞ മൂല്യനിർണയത്തിന്റെ ആവശ്യകതയോട് പ്രതികരിക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് ഉയർന്ന വിദ്യാഭ്യാസമുള്ള കുടിയിറക്കപ്പെട്ടവരുടെയും വരുമാനം ലഭിക്കാത്ത അവരുടെ ആതിഥേയ സമൂഹങ്ങളുടെയും വെല്ലുവിളി പരിഹരിക്കാൻ നാട്ടകല്ലം സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. അഭയാർഥികൾ ട്യൂട്ടർമാർ, സാംസ്കാരിക വിനിമയ പരിശീലകർ, വിവർത്തകർ എന്നീ നിലകളിൽ ഉയർന്ന നിലവാരമുള്ള ഭാഷാ സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുകയും പരസ്പര സാംസ്കാരിക പാലങ്ങൾ നിർമിക്കുകയും ചെയ്യുന്നു.
പ്രതിസന്ധി നേരിടുന്ന കമ്യൂണിറ്റികളിലെ വൈദഗ്ധ്യവും സെസേം വർക്ക്ഷോപ്പിന്റെ വിദ്യാഭ്യാസ മാധ്യമത്തിന്റെ തെളിയിക്കപ്പെട്ട സ്വാധീനവും സംയോജിപ്പിച്ച്, സംഘർഷ ബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് പഠിക്കാനും വളരാനും അഭിവൃദ്ധിപ്പെടാനും ആവശ്യമായ പിന്തുണ നൽകുന്ന ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു സംരംഭമാണ് അഹ്ലൻ സിംസിം. ഐ.ആർ.സിയും പ്രാദേശിക സിവിൽ സൊസൈറ്റിയും സർക്കാർ പങ്കാളികളും നൽകുന്ന സുസ്ഥിരവും പ്രാദേശികമായി ഉടമസ്ഥതയിലുള്ളതുമായ പ്രോഗ്രാം മോഡലുകളുമായി അവാർഡ് നേടിയ അഹ്ലൻ സിംസിം ടി.വി ഷോ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ മാധ്യമ ഉറവിടങ്ങൾ അഹ്ലൻ സിംസിം സംയോജിപ്പിക്കുന്നു.
പ്രകൃതി അധിഷ്ഠിത സ്കൂൾ നെറ്റ്വർക്കുകൾ പൗരത്വ നൈപുണ്യമുള്ള ഒരു പഠന സമൂഹത്തെ ഏകീകരിക്കുന്നതിലാണ് അടുത്ത പ്രൊജക്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പാരിസ്ഥിതികവും സാമൂഹികവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് നല്ല ശീലങ്ങളുടെയും ധാർമിക പെരുമാറ്റത്തിന്റെയും ഗുണിതങ്ങളായി വിദ്യാർഥികളെയും അധ്യാപകരെയും സ്ഥാനപ്പെടുത്തുന്നതിനും ഇത് സഹായിുക്കുന്നു.
ഇന്ത്യയിൽ നിന്നുള്ള എജ്യൂടെക് സംരംഭമായ റോക്കറ്റ് ലേണിംഗ് ഗവൺമെന്റ് സംവിധാനം, അധ്യാപകർ/അങ്കണവാടി തൊഴിലാളികൾ, രക്ഷിതാക്കൾ എന്നിവരെ ബന്ധിപ്പിച്ച് ബാല്യകാലവും അടിസ്ഥാനപരമായ പഠനവും ക്രമീകരിക്കുകയും സാങ്കേതികവിദ്യ, മാധ്യമങ്ങൾ, സാമൂഹിക പ്രോത്സാഹനങ്ങൾ എന്നിവ വ്യവസ്ഥാപിതമായി പ്രയോജനപ്പെടുത്തി സമൂഹത്തിലെ മാറ്റത്തിന് കാരണമാകുകയും ചെയ്യുന്നു. 7 ഇന്ത്യൻ സംസ്ഥാനങ്ങളിലെ 70,000 ക്ലാസ് മുറികളിലായി 1 ദശലക്ഷം കുട്ടികൾക്ക് ഉയർന്ന നിലവാരമുള്ള പഠനം നൽകുന്നതിന് മാറ്റത്തിന്റെ ഏജന്റുമാരായി അവർ അധ്യാപകരെയും അങ്കണവാടി ജീവനക്കാരെയും മാതാപിതാക്കളെയും ശാക്തീകരിക്കുന്നു.






