മലപ്പുറം -കോട്ടപ്പടി സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ സെമിഫൈനല്‍ ലൈനപ്പായി. കോട്ടയത്തെ തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം സെമിഫൈനലിലെത്തി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ജയം. പാലക്കാടിനെ 3-2 ന് തോല്‍പിച്ച തൃശൂരുമായാണ് മലപ്പുറം സെമി ഫൈനലില്‍ ഏറ്റുമുട്ടുക.
കോട്ടയത്തിനെതിരെ ആദ്യ പകുതിയില്‍ ജുനൈന്‍, അക്മല്‍ ഷാന്‍ എന്നിവര്‍ മലപ്പുറത്തിനായി ഗോള്‍നേടി. രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച കോട്ടയം സാലിമിലൂടെ ഒരുഗോള്‍ തിരിച്ചടിച്ച് മലപ്പുറത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തി. വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ മലപ്പുറം തൃശൂരിനെ നേരിടും. ആദ്യ സെമിയില്‍ കണ്ണൂര്‍ ഇടുക്കിയുമായി ഏറ്റുമുട്ടും.