പ്രവാസിയുടെ കിതാബ്; പ്രഥമ സംഗീത ആൽബം പുറത്തിറങ്ങി

ഖത്തർ പ്രവാസി ഹസ്സൻ വട്ടംകുളത്തിന്റെ പ്രഥമ സംഗീത ആൽബം 'പ്രവാസിയുടെ കിതാബ്'.

ദോഹ- ഖത്തറിലെ യുവ പ്രവാസി ഗായകൻ ഹസ്സൻ വട്ടംകുളത്തിന്റെ പ്രഥമ സംഗീത ആൽബം 'പ്രവാസിയുടെ കിതാബ്' പുറത്തിറങ്ങി. ആവാസ് മീഡിയയുടെ ബാനറിൽ എസ്.ആർ മീഡിയ യു ട്യൂബ് ചാനലിലൂടൊണ് ആൽബം പുറത്തിറക്കിയത്. 
പ്രവാസത്തിന്റെ നല്ല വശങ്ങൾക്ക് പ്രാധാന്യം നൽകിയ ഈ പാട്ട് പതിവ് രീതികളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്.ഹസ്സന്റെ പ്രവാസത്തിൽ നിന്ന് ആദ്യം പുറത്തിറങ്ങുന്ന ആൽബമാണിത്. മനോഹരമായ ആലാപനത്തിനുടമയായ പ്രവാസി ഗായകന് ഇതൊരു സ്വപ്ന സാഫല്യമാണ്. വട്ടംകുളം സ്വദേശിയായ ഹസ്സന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു നല്ല ബാനറിന് കീഴിൽ ഗാനങ്ങൾ പാടണമെന്നത്. മുമ്പ് പ്രാദേശിക മാധ്യമ മേഖലയിൽ പ്രവർത്തിച്ചുവന്നിരുന്ന സമയത്തും മാപ്പിളപ്പാട്ട് ഗാനങ്ങൾ വേദിയിലും സോഷ്യൽ മീഡിയയിലും പാടുന്നതിന് സമയം കണ്ടെത്താറുണ്ടായിരുന്നു ഹസ്സൻ.
എന്നാൽ ഗൾഫിലേക്ക് ചേക്കേറിയതിനു ശേഷമാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം ഹസൻ നിറവേറ്റുന്നത്. 12 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഹസ്സൻ തന്റെ ആദ്യ ആൽബ തന്നെ പ്രവാസി ഗാനത്തോടെയാണ് അവതരിപ്പിക്കുന്നത്.് ഏറെ നൊസ്റ്റാൾജിയ പകരുന്ന 'പ്രവാസിയുടെ കിത്താബ് എന്ന പേരാണ് സംഗീത ആൽബത്തിന് നൽകിയിട്ടുള്ളത്. നിരവധി ആൽബങ്ങൾക്ക് രചന നിർവഹിച്ച ജുനൈദ് തെർളായി ആണ് വരികൾ എഴുതിയതും സംഗീതം നൽകിയതും. എന്നും പ്രവാസികളുടെ ഗാനങ്ങൾ സങ്കടം നിറഞ്ഞതായിരിക്കും. തന്റെ നാടും വീടും വിട്ടൊഴിഞ്ഞുള്ള നിൽപ്പും അവിടേക്ക് തിരിച്ചെത്താനുള്ള ആഗ്രഹവും നിറഞ്ഞ ഗാനങ്ങൾക്ക് പകരം പ്രവാസിയുടെ കിത്താബിൽ പ്രവാസികളുടെ ഓർമ്മകളും അനുഭവങ്ങളും സമ്മാനിക്കുന്ന പ്രതീക്ഷയും പ്രത്യാശയുമാണ് 'പ്രവാസിയുടെ കിത്താബിനെ സവിശേഷമാക്കുന്നത്. ആൽബത്തിന്റെ പ്രോഗ്രാമിംഗ് ആൻഡ് മിക്സിങ് നിർവഹിച്ചിരിക്കുന്നത് നിഖിൽ പ്രഭയാണ്. നിരവധി സിനിമകൾക്ക് സംഗീത സംവിധാനവും മ്യൂസിക് മിക്സിംഗും ചെയ്ത് പ്രശസ്തനായ കലാകാരനാണ് നിഖിൽ പ്രഭ.
 

Tags

Latest News