ഭാരത് വിവാദത്തിനിടയില്‍ സിനിമയുടെ പേര് മാറ്റി അക്ഷയ് കുമാര്‍

മുംബൈ- ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുമോയെന്ന ചര്‍ച്ചകള്‍ക്കിടയില്‍, ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് 'മിഷന്‍ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്‌ക്യൂ' എന്നാക്കി മാറ്റി. നേരത്തെ 'മിഷന്‍ റാണിഗഞ്ച്: ദി ഗ്രേറ്റ് ഇന്ത്യന്‍ റെസ്‌ക്യൂ' എന്നായിരുന്നു പേര്. വരാനിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ നിര്‍മ്മാതാക്കള്‍ ഇക്കാര്യം പ്രഖ്യാപിച്ചു.
ഭാരതത്തിന്റെ കല്‍ക്കരി ഖനി രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ അന്തരിച്ച ശ്രീ ജസ്വന്ത് സിംഗ് ഗില്ലിന്റെ കഥയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.  'റാണിഗഞ്ച് കല്‍ക്കരി ഫീല്‍ഡിലെ' ഒരു യഥാര്‍ഥ സംഭവമാണ് കഥക്ക് ആധാരം. 1989 നവംബറില്‍ റാണിഗഞ്ചിലെ വെള്ളം കയറിയ കല്‍ക്കരി ഖനിയില്‍ കുടുങ്ങിപ്പോയ എല്ലാ ഖനിത്തൊഴിലാളികളെയും രക്ഷിക്കുന്ന വീരനായ ജസ്വന്ത് സിംഗ് ഗില്ലിന്റെ കഥയാണിത്.

 

 

Latest News