ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി എന്റർടെയ്നർ നദികളിൽ സുന്ദരി യമുന സെപ്റ്റംബർ പതിനഞ്ചിന് തിയേറ്ററുകളിൽ എത്തുന്നു. സുന്ദരിയായ ആ യമുനയെ കാണുവാനുള്ള ആകാംക്ഷയിലാണ് മലയാളി പ്രേക്ഷകർ.
ചിത്രത്തിൽ പരസ്പരം പോരടിക്കുന്ന കണ്ടത്തിൽ കണ്ണനായി ധ്യാൻ എത്തുമ്പോൾ വിദ്യാധരന്റെ റോളിലാണ് അജു. കണ്ണൂരിലെ നാട്ടിൻപുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. സിനിമാറ്റിക് ഫിലിംസ് എൽ.എൽ.പിയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവരാണ്.
സുധീഷ്, നിർമൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂർ, ദേവരാജ് കോഴിക്കോട്, രാജേഷ് അഴീക്കോടൻ, സോഹൻ സിനുലാൽ, ശരത് ലാൽ, കിരൺ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. ശങ്കർ ശർമയാണ് ബി.ജി.എം.
ക്യാമറ ഫൈസൽ അലി, എഡിറ്റിംഗ് രതിൻ രാധാകൃഷ്ണൻ,
കലാസംവിധാനം അജയൻ മങ്ങാട്, മേക്കപ് ജയൻ പൂങ്കുളം, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രിജിൻ ജെസ്സി, പ്രോജക്ട് ഡിസൈൻ അനിമാഷ്, വിജേഷ് വിശ്വം.






