ലാഹോര്‍ - ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസനും (57 പന്തില്‍ 53) മുന്‍ ക്യാപ്റ്റന്‍ മുശ്ഫിഖുറഹീമും (87 പന്തില്‍ 64) നടത്തിയ രക്ഷാപ്രവര്‍ത്തനവും വിജയിച്ചില്ല. ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാന്‍ പെയ്‌സാക്രമണത്തില്‍ ബംഗ്ലാദേശ് തരിപ്പണമായി. ഹാരിസ് റഊഫം (6-0-19-4) നസീം ഷായും (5.4-0-34-3) ശാഹീന്‍ ഷാ അഫരീദിയും (7-1-42-1) ചേര്‍ന്ന് ബംഗ്ലാദേശിനെ 38.4 ഓവറില്‍ 193 ന് ചുരുട്ടിക്കെട്ടി.
നസീം ഷാ ആദ്യ പന്തില്‍ തന്നെ ഓപണര്‍ മെഹ്ദി ഹസന്‍ മിറാസിനെ (0) പുറത്താക്കിയിരുന്നു. പത്തോവര്‍ പിന്നിടും മുമ്പെ അവര്‍ നാലിന് 47 ലേക്ക് തകര്‍ന്നു. എന്നാല്‍ ശാഖിബും മുശ്ഫിഖും ടീമിനെ ചുമലിലേറ്റി. ഇരുപതോവറില്‍ 100 റണ്‍സ് ചേര്‍ത്തു.
ശാഖിബിനെ പുറത്താക്കി ഫഹീം അശ്‌റഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അതോടെ ബംഗ്ലാദേശ് വീണ്ടും തകര്‍ന്നു. മൂന്ന് റണ്‍സിന് അവസാന നാലു വിക്കറ്റുകള്‍ നിലംപൊത്തി.