സാവൊപൗളൊ - മര്‍ദിച്ചുവെന്ന് മുന്‍ കാമുകി പരാതി നല്‍കിയതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിംഗര്‍ ആന്റണിയെ ബ്രസീല്‍ ഫുട്‌ബോള്‍ ടീമില്‍ നിന്ന് ഒഴിവാക്കി. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍ പകരം ആഴ്‌സനലിന്റെ ഗബ്രിയേല്‍ ജെസൂസിനെ ഉള്‍പെടുത്തി. വെള്ളിയാഴ്ച ബൊളീവിയയെയും 12 ന് പെറുവിനെയും ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ നേരിടുകയാണ്.
മുന്‍ കാമുകി ഗബ്രിയേല കവാലിനാണ് ആന്റണിക്കെതിരെ പരാതി നല്‍കി. ആരോപണം ആന്റണി നിഷേധിച്ചു. എന്നാല്‍ ആന്റണിയും കവാലിനും തമ്മിലുള്ള ശണ്ഠ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അതില്‍ മര്‍ദ്ദനത്തിന് ആന്റണി ക്ഷമ ചോദിക്കുന്നുണ്ട്. തങ്ങള്‍ സ്ഥിരം ശണ്ഠ കൂടാറുണ്ടെങ്കിലും ശാരീരിക ഉപദ്രവം ചെയ്തിട്ടില്ലെന്നും അന്വേഷണത്തില്‍ നിരപരാധിത്വം തെളിയുമെന്നും ആന്റണി വാദിച്ചു.