ധാക്ക - ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന മുന്‍നിര ബാറ്റര്‍ നജ്മുല്‍ ഹുസൈന്‍ ഷാന്‍ഡോക്ക് പരിക്കേറ്റത് ബംഗ്ലാദേശിന് കനത്ത തിരിച്ചടിയായി. പേശിവേദനയനുഭവിക്കുന്ന ഷാന്‍ഡൊ ഏഷ്യാ കപ്പില്‍ ഇനി കളിക്കില്ല. ലോകകപ്പിന് മുമ്പ് കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഷാന്‍ഡൊ ഏഷ്യാ കപ്പിലെ ടോപ്‌സ്‌കോററാണ്, ശ്രീലങ്കക്കെതിരെ 89 റണ്‍സും അഫ്ഗാനിസ്ഥാനെതിരെ 104 റണ്‍സും സ്‌കോര്‍ ചെയ്തു. മൂന്നു രൂപത്തിലുള്ള ക്രിക്കറ്റിലും ഈ വര്‍ഷം ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോററാണ് ഷാന്‍ഡൊ.