ഫിലിപ്പൈന്‍സ് - ബാസ്‌കറ്റ്‌ബോള്‍ ലോകകപ്പിനിടെ പരിക്കേറ്റ സെര്‍ബിയന്‍ താരം ബോറിസ സിമാനിച്ചിന് കിഡ്‌നി നഷ്ടപ്പെട്ടു. അടിവയറ്റില്‍ ചവിട്ടേറ്റ താരത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയാണ് കിഡ്‌നി നീക്കിയത്. സൗത്ത് സുഡാനെതിരായ മത്സരത്തിലാണ് പരിക്കേറ്റത്.
സംഭവം ഫൗളായിരുന്നില്ലെങ്കിലും സൗത്ത് സുഡാന്‍ താരം നൂനി ഒമോത് ക്ഷമാപണം നടത്തി. ആദ്യം ഓഗസ്റ്റ് 30 നും പിന്നീട് ഈ മാസം മൂന്നിനുമാണ് ബോറിസ ശസ്ത്രക്രിയക്ക് വിധേയനായത്.
ഫിലിപ്പൈന്‍സ്, ജപ്പാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കന്നത്.