മെക്‌സിക്കൊ സിറ്റി - മെക്‌സിക്കൊ സിറ്റി മാരത്തണ്‍ ചതിപ്രയോഗത്തിന്റെ കൂത്തരങ്ങായി. കാറിലും മറ്റുമായി മത്സരം പൂര്‍ത്തിയാക്കിയതിന് പതിനായിരത്തിലേറെ പേരെ അയോഗ്യരാക്കി. കളിക്കാരെ അണിയിച്ച ഇലക്ട്രോണിക് ട്രാക്കറില്‍ നിന്നാണ് വഞ്ചനയുടെ ആഴം മനസ്സിലായത്.
പലരും മാരത്തണ്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അജ്ഞാത സന്ദേശങ്ങള്‍ ലഭിച്ചതോടെയാണ് സംഘാടകര്‍ അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ പിടിയിലായതോടെ ട്രാക്കറുകള്‍ക്ക് കേടുപറ്റിയതാണെന്നാണ് പലരും പരാതിപ്പെട്ടത്. 2017 ല്‍ ആറായിരത്തോളം പേരെ സമാന സംഭവത്തില്‍ അയോഗ്യരാക്കിയിരുന്നു. പിറ്റേ വര്‍ഷം മൂവായിരത്തിലേറെ പേരുടെ ഫലം റദ്ദാക്കി. ഈ വര്‍ഷം മെക്‌സിക്കൊ മാരത്തണിന്റെ നാല്‍പതാം വാര്‍ഷികമായിരുന്നു. ഓഗസ്റ്റ് 27 ന് നടന്ന മത്സരത്തില്‍ ബൊളീവിയയുടെ ഹെക്ടര്‍ ഗരിബേയും വനിതകളില്‍ കെനിയയുടെ സെലസ്റ്റീന്‍ ചെപ്ചിര്‍ചിറുമാണ് ജയിച്ചത്.