ബഹ്‌റൈനില്‍ മലയാളി മരിച്ച നിലയില്‍, ആത്മഹത്യയെന്ന് സംശയം

മനാമ- ബഹ്‌റൈനില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബഖാല നടത്തിവന്നിരുന്ന മലപ്പുറം  പൊന്നാനി തിരൂര്‍ പടിഞ്ഞാറക്കര സ്വദേശി കോലന്‍ഞാട്ടു വേലായുധന്‍ ജയനെ (46)യാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.
ഞായറാഴ്ച മുതല്‍ ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചിട്ട് മറുപടി ലഭിക്കാത്തത് കാരണം നാട്ടില്‍ നിന്ന് ബന്ധുക്കള്‍ കാണാനില്ലെന്ന വിവരം സുഹൃത്തുക്കളെ  അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കടയുടെ ഷട്ടര്‍ തുറന്ന നിലയില്‍ ആയിരുന്നെങ്കിലും  ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. താമസ സ്ഥലത്തും കാണാതായതോടെ പോലീസിനെ അറിയിച്ചു.
ഇദ്ദേഹം മുമ്പ് കുടുംബസമേതം  താമസിച്ചിരുന്ന ഫഌറ്റിനകത്ത്  മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ഭാര്യ അമൃതയും മകനും നാട്ടിലാണ്. ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം ഹെല്‍പ് ലൈനും സ്‌പോണ്‍സറും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള  നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നു.

 

Latest News