പാരിസ് - ബെല്‍ജിയത്തിന്റെ ഇന്റര്‍നാഷനല്‍ ഫുട്‌ബോളര്‍ യാനിക് കരാസ്‌കൊ സ്‌പെയിനിലെ അത്‌ലറ്റിക്കൊ മഡ്രീഡ് വിട്ട് സൗദി അറേബ്യയിലെ അല്‍ശബാബില്‍ ചേര്‍ന്നു. മുപ്പതുകാരന്‍ രണ്ട് ഘട്ടങ്ങളിലായി അത്‌ലറ്റിക്കോക്കു വേണ്ടി 250 ലേറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2021 ല്‍ സ്പാനിഷ് ലീഗ് കിരീടവും 2018 ല്‍ യൂറോപ്പ ലീഗ് കിരീടവും നേടി.
2016 ലെ റയല്‍ മഡ്രീഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കരാസ്‌കൊ സ്‌കോര്‍ ചെയ്തിരുന്നു. റയലാണ് ആ ഫൈനല്‍ ജയിച്ചത്.