ബാങ്കോക്ക് - ഏഷ്യന്‍ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്ലാസിഫിക്കേഷന്‍ ഘട്ടത്തില്‍ ചൈനക്കു പിന്നാലെ കസാഖിസ്ഥാനോടും ഇന്ത്യ അടിയറവ് പറഞ്ഞു. തായ്‌ലന്റിലെ നഖോണ്‍ രചസിമയില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ചൈനക്ക് പോരാട്ടം സമ്മാനിക്കാന്‍ ഇന്ത്യക്കായില്ല (09-25, 10-25, 12-25). എന്നാല്‍ കസാഖിസ്ഥാനോട് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു (17-25, 17-25, 21-25).
ക്ലാസിഫിക്കേഷന്‍ റൗണ്ടില്‍ ജപ്പാന്‍, കസാഖിസ്ഥാന്‍ ടീമുകളുമുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യ. ചൈന ആദ്യ മത്സരത്തില്‍ കസാഖിസ്ഥാനെ തോല്‍പിച്ചിരുന്നു. ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെയും അവര്‍ ഞെട്ടിച്ചു (23-25, 25-20, 19-25, 26-24, 16-14).