മുംബൈ - ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ മത്സരം കഴിഞ്ഞതിന് പിന്നാലെ ജസ്പ്രീത് ബുംറ നാട്ടിലേക്ക് മടങ്ങിയതിന്റെ രഹസ്യം പുറത്തായി. ദീര്‍ഘകാലത്തെ പരിക്കിനു ശേഷം തിരിച്ചെത്തിയ ബുംറ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിനു ശേഷം മടങ്ങിയത് ആരാധകരില്‍ ആശങ്കയുയര്‍ത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് മടങ്ങുന്നത് എന്നു മാത്രമാണ് ടീം മാനേജ്‌മെന്റ് വിശദീകരിച്ചത്.
എന്നാല്‍ ഭാര്യയുടെ പ്രസവത്തിനായാണ് നാട്ടിലേക്ക് മടങ്ങിയതെന്നും ആദ്യത്തെ കണ്‍മണി ആണ്‍കുഞ്ഞാണെന്നും ബുംറ തന്നെ വെളിപ്പെടുത്തി. മീഡിയ പേഴ്‌സണാലിറ്റി സഞ്ജന ഗണേശനാണ് ബുംറയുടെ ഭാര്യ.
തങ്ങളുടെ കൊച്ചു കുടുംബം വളര്‍ന്നുവെന്നും അടക്കാനാവാത്ത സന്തോഷത്താല്‍ ഹൃദയം നിറഞ്ഞുവെന്നും ഇന്‍സ്റ്റഗ്രാമില്‍ ഇന്ത്യന്‍ പെയ്‌സര്‍ കുറിച്ചു. അംഗഡ് ജസ്പ്രീത് ബുംറ എന്നാണ് കുഞ്ഞിന്റെ പേര്.
ദീര്‍ഘകാലത്തെ പരിക്കിനു ശേഷം കഴിഞ്ഞ മാസം അയര്‍ലന്റ് പര്യടനത്തിലാണ് ബുംറ തിരിച്ചെത്തിയത്. ട്വന്റി20 പരമ്പരയില്‍ ഇന്ത്യയുടെ നായകനായിരുന്നു ബുംറ. പരമ്പരയില്‍ മാന്‍ ഓഫ് ദ സീരീസായി.