ഇസ്രായില്‍ വിദേശമന്ത്രി ബഹ്‌റൈനില്‍, എംബസി ഉദ്ഘാടനത്തില്‍ പങ്കെടുക്കും

മനാമ- ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ ഇന്ന് ബഹ്‌റൈനിലെത്തും.  മനാമയില്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ എംബസി ഉദ്ഘാടനം ചെയ്യുമെന്ന് അല്‍അറബിയ ടിവി റിപ്പോര്‍ട്ട് ചെയ്തു.

ബഹ്‌റൈനി വിദേശമന്ത്രി അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ജൂലൈയില്‍ നടക്കേണ്ട ഔദ്യോഗിക സന്ദര്‍ശനമായിരുന്നു ഇതെങ്കിലും അല്‍ അഖ്‌സ പള്ളിയിലുണ്ടായ സംഘര്‍ഷം അറബ് ലോകത്ത് വലിയ വിവാദമായതോടെ മാറ്റിവെക്കുകയായിരുന്നു.

 

Latest News