ബാഴ്‌സലോണ - യൂറോപ്യന്‍ ഫുട്‌ബോള്‍ ട്രാന്‍സ്ഫറിന്റെ അവസാന മണിക്കൂറുകളില്‍ രണ്ട് പോര്‍ചുഗീസ് മിഡ്ഫീല്‍ഡര്‍മാരെ സ്വന്തമാക്കി ബാഴ്‌സലോണ. അത്‌ലറ്റിക് മഡ്രീഡില്‍ നിന്ന് ജോ ഫെലിക്‌സിനെയും മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ജോ കാന്‍സേലോയെയും ലോണില്‍ അവര്‍ ടീമിലെടുത്തു. അന്‍സു ഫാത്തിയെ ഇംഗ്ലണ്ടില്‍ ബ്രൈറ്റന് കൈമാറിയിരുന്നു.
ഇരുപത്തിമൂന്നുകാരനായ ഫെലിക്‌സ് കഴിഞ്ഞ സീസണിന്റെ അവസാന പകുതി ചെല്‍സിയില്‍ ലോണിലായിരുന്നു. കാന്‍സെലോ ബയേണ്‍ മ്യൂണിക്കിലും. ഇല്‍കേ ഗുണ്ടോഗന്‍, ഇനിഗൊ മാര്‍ടിനേസ്, ഓറിയോള്‍ റോമിയൊ തുടങ്ങിയ കളിക്കാരെയും ഈ സീസണില്‍ ബാഴ്‌സലോണ റാഞ്ചിയിരുന്നു.